ഒന്നാനാം കാട്ടിലെ

ഒന്നാനാം കാട്ടിലേ…
ഒന്നാനാം കാട്ടിലെ
ചെമ്പകക്കൊമ്പിന്റെ തുഞ്ചത്ത്
പൊന്നിളം കൂട്ടിലെ
ചങ്ങാതിപ്പെണ്ണിന്റെ നെഞ്ചത്ത്
താഴികക്കുടമുള്ള താമരപ്പൂകണ്ട നേരത്ത്
തളിരുണ്ണും കിളിയുള്ളം കുറുകുറു..ങു..ങൂ
കുറുകുറു ങു..ങു.. കുറുകുറു
ലല… ലലലലല്ലാ… ലലലലല്ലാ…. ലലലലല്ലാലാ(2)

പൂമരച്ചില്ലയില്‍ പൂവലംഗങ്ങളില്‍
പൂതീ പെരുത്ത് പെരുത്ത് വന്നേ
പൂതീ പെരുത്ത് പെരുത്ത് വന്നേ
മാമലയൊക്കെയും മാമരമൊക്കെയും
മലരിട്ടു മലരിട്ടു കാത്തുനിന്നേ
മലരിട്ടു മലരിട്ടു കാത്തുനിന്നേ..ആഹ
കാത്തുനിന്നേ ആഹ.. കാത്തുനിന്നേ
അഹ…അഹഹഹഹാ...അഹഹഹഹാ..
അഹഹഹാഹാ(2)
ലല… ലലലലല്ലാ… ലലലലല്ലാ…. ലലലലല്ലാലാ(2)

മഞ്ഞുപെയ്യും മകരരാവില്‍
മാടത്തിനുള്ളിലൊരു
മാണിക്യക്കിളി വന്നു ചൂടു തന്നേ
മാണിക്യക്കിളി വന്നു ചൂടു തന്നേ
മാനം വെളുത്തപ്പോള്‍ നാണത്തില്‍ മുങ്ങിയ
മായാത്ത പുഞ്ചിരി വിരിഞ്ഞു നിന്നേ
മായാത്ത പുഞ്ചിരി വിരിഞ്ഞു നിന്നേ
ഒഹോ ഒഹൊഹൊഹൊഹോ ഒഹൊഹൊഹൊഹോ
ങുഹും ങുഹുംഹൂം... (2)
ലല.. ലലലലല്ലാ.. ലലലലല്ലാ. .
ലലലലല്ലാലാ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Onnanam kaattile

Additional Info

Year: 
1983

അനുബന്ധവർത്തമാനം