അങ്ങനെ ഒരവധിക്കാലത്ത്
അദ്ധ്യാപകനായ ബാലകൃഷ്ണന് സഹപ്രവർത്തകയായ നിർമ്മലയോട് പ്രണയം തോന്നുന്നു. എന്നാൽ അയാളെ തകർത്തുകൊണ്ട് നിർമ്മല അയാളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടാക്കുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ജോൺസൺ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1 999 |
കഥ സംഗ്രഹം
ഒരു മലയോര ഗ്രാമത്തിലെ വിദ്യാലയത്തിൽ ചരിത്രാദ്ധ്യാപകനായിരുന്ന ബാലകൃഷ്ണൻ ആ സ്കൂളിലെ സംഗീതാധ്യാപികയുടെ താത്കാലിക ഒഴിവിലേക്ക് പുതുതായി നിയമിക്കപ്പെട്ട നിർമ്മലയുമായി സൗഹൃദത്തിലാവുന്നു.ക്രമേണ അയാൾക്ക് നിർമ്മലയോട് പ്രണയം തോന്നുന്നുവെങ്കിലും തന്റെ ഭീരുത്വം കാരണം അത് നിർമ്മലയോട് തുറന്നു പറയാൻ കഴിയുന്നില്ല. നിർമലയോട് അടുക്കാൻ, അവളുടെ ജന്മനാട്ടിലേലേക്കുള്ള ഒരു യാത്രയിൽ അവളെ അനുഗമിക്കാൻ ബാലകൃഷ്ണൻ തീരുമാനിക്കുന്നു.വഴിമധ്യേ,സുഹൃത്ത് ബാബുവിനെ ഏറെ നാളുകൾക്ക് ശേഷം ബാലകൃഷ്ണൻ കണ്ടുമുട്ടുന്നു.
ബാബു നിർമലയെയും ബാലയെയും കൂട്ടി ഒരു ഹോട്ടലിലേക്ക് പോകുന്നു. അവിടെ വച്ച് നിർമ്മല ബോധരഹിതയായി വീഴുകയും ബാലകൃഷ്ണൻ ഡോക്ടറെ വിളിക്കുകയും ചെയ്യുന്നു.ഉണർന്നെഴുന്നേറ്റ നിർമ്മല തന്നെ ബസ് സ്റ്റാൻഡിൽ ഇറക്കാൻ ബാലകൃഷ്ണനോട് ആവശ്യപ്പെടുന്നു.അവൾ ആസ്വസ്ഥയാകുന്നത് കണ്ട് ബാലകൃഷ്ണൻ അതിന് സമ്മതിച്ചു.അതിനിടയിൽ ടീന എന്ന പെൺകുട്ടി പരിഭ്രാന്തയായി അവരുടെ അടുക്കലേക്ക് വരുന്നു.തന്റെ പിതാവിന്റെ അടുത്ത സുഹൃത്തായ പാപ്പച്ചൻ തന്നെ ഉപദ്രവിക്കുന്നതായും അയാൾ പറയുന്ന ആളിന്റെ കൂടെ കിടക്കാൻ നിർബന്ധിക്കുന്നതയും അവൾ പറയുന്നു.നിസ്സഹായയായ ടീനയെ ബാലകൃഷ്ണനും നിർമ്മലയും കൂടെ കൂട്ടുന്നു.പോകുന്ന വഴിയിൽ വച്ച് അവരെ ചില ഗുണ്ടകൾ ആക്രമിക്കുകയും ടീനയ്ക്ക് പരിക്കേൽക്കുകയും ചെയ്യുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പുലര്‍വെയിലും പകല്‍മുകിലും |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം ജോൺസൺ | ആലാപനം കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
നം. 2 |
ഗാനം
പ്രസീദ ദേവി പ്രഭാമയീ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം ജോൺസൺ | ആലാപനം കെ എസ് ചിത്ര |
നം. 3 |
ഗാനം
രാവില്‍ മേവല്പ്പക്ഷി |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം ജോൺസൺ | ആലാപനം സുജാത മോഹൻ |
നം. 4 |
ഗാനം
കദനമറിയും കരുണാമയനേ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം ജോൺസൺ | ആലാപനം സുജാത മോഹൻ |