പ്രസീദ ദേവി പ്രഭാമയീ

പ്രസീദ ദേവി പ്രഭാമയീ
പ്രസീദ ദേവി പ്രഭാമയീ
പ്രണവാകാരസ്വരൂപിണീ
നിന്‍റെ നിരാമയ സന്നിധിയിൽ ഒരു
നിലവിളക്കിന്‍ തിരിയാവുന്നു ഞാന്‍
പ്രസീദ ദേവീ

കുവലയലോചനേ നിന്‍ തിരുനെറ്റിയില്‍
കുങ്കുമമായി ഞാന്‍ കുതിരുന്നു (2)
അന്നപൂര്‍‌ണ്ണേശ്വരീ നിന്‍ കാല്‍പ്പൂക്കളില്‍
അഭയവസന്തമായി മാറുന്നു ഞാന്‍
നിന്‍റെ ആനന്ദചന്ദനമാകുന്നു ഞാന്‍
പ്രസീദ ദേവി പ്രഭാമയീ
പ്രണവാകാരസ്വരൂപിണീ
നിന്‍റെ നിരാമയ സന്നിധിയിൽ ഒരു
നിലവിളക്കിന്‍ തിരിയാവുന്നു ഞാന്‍
പ്രസീദ ദേവീ

ശുഭകരസാധികേ നിന്‍ വിരല്‍ തൊടുമ്പോള്‍
വല്ലകിയാ‍യി ഞാന്‍ പാടുന്നു (2)
വേദകലാനിധീ നിന്നടിപണിയാന്‍
വെറുമൊരു തുളസിയായി മാറുന്നു ഞാന്‍ ദേവി
എന്നെന്നുമെന്നെ മറക്കുന്നു ഞാന്‍

പ്രസീദ ദേവി പ്രഭാമയീ
പ്രണവാകാരസ്വരൂപിണീ
നിന്‍റെ നിരാമയ സന്നിധിയിൽ ഒരു
നിലവിളക്കിന്‍ തിരിയാവുന്നു ഞാന്‍
പ്രസീദ ദേവീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
praseeda devi

Additional Info

Year: 
1999
Lyrics Genre: 

അനുബന്ധവർത്തമാനം