രാവില്‍ മേവല്‍പ്പക്ഷി
ഹേയ് ..
രാവില്‍ മേവല്‍പ്പക്ഷി പാടുന്നു ചികിചികിചാ
പീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ (2)
ശിശിര കാലം അരിയ മഞ്ഞുകാലം
ശലഭഗീതം മൂളിക്കേൾപ്പൂ ദൂരേ
രാവില്‍ മേവല്‍പ്പക്ഷി പാടുന്നു ചികിചികിചാ
പീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ
കാണാക്കാറ്റിന്‍ കൈയ്യില്‍ ഒരു തൂവലായ്
റാകിപ്പാറിപ്പോകാം അലസം
മിന്നാമിന്നിപ്പൊന്നായി തെളിവാനിലെ
മിന്നല്‍ മേഘത്തേരിൽ ഉയരാം
പാടാന്‍ വരൂ പ്രിയസായാഹ്നമേ
വാടാത്തൊരീ ചെറുപൂച്ചെണ്ടുമായി
താരമേ നേരു നീ മംഗളം
രാവില്‍ മേവല്‍പ്പക്ഷി പാടുന്നു ചികിചികിചാ
പീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ
ശിശിര കാലം അരിയ മഞ്ഞുകാലം
ശലഭഗീതം മൂളിക്കേൾപ്പൂ ദൂരേ
രാവില്‍ മേവല്‍പ്പക്ഷി പാടുന്നു ചികിചികിചാ
പീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ
പമ്മിപ്പമ്മിപ്പായും പരല്‍മീനു പോല്‍
നെഞ്ചിന്നുള്ളില്‍ മോഹം പെരുകും
വർണ്ണച്ചായം പെയ്യും മഴനൂലുപോല്‍
കണ്ണില്‍ സ്വപ്നത്താലം നിറയും
എല്ലാമെല്ലാമൊരു മായാ ലയം
ഏതോ പാട്ടിന്‍ സ്വരകേളീ ലയം
സൗമ്യമീ രാത്രിയും ധന്യമായി
രാവില്‍ മേവല്‍പ്പക്ഷി പാടുന്നു ചികിചികിചാ
പീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ
ശിശിര കാലം അരിയ മഞ്ഞുകാലം
ശലഭഗീതം മൂളിക്കേൾപ്പൂ ദൂരേ
രാവില്‍ മേവല്‍പ്പക്ഷി പാടുന്നു ചികിചികിചാ
പീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ
ഹേയ് ..