എന്റെ
ലൈംഗിക കച്ചവടത്തിന്റെയും മാനുഷിക മൂല്യങ്ങളിലും വിശ്വാസത്തിലും വരുന്ന തകർച്ചയേയുമൊക്കെ കുടുംബ പശ്ചാത്തലത്തിലും ഒരു പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയും ചർച്ച ചെയ്യുന്ന ചിത്രം.
Actors & Characters
Actors | Character |
---|---|
ശ്രീനിവാസ് | |
ദുർഗ്ഗ | |
പത്മ | |
ദുർഗയുടെ അമ്മ | |
വിജയ് |
കഥ സംഗ്രഹം
ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകയായ സുനിതാ കൃഷ്ണനാണ് ഈ സിനിമയുടെ നിർമ്മാതാവും ആശയ ഉപദേഷ്ടാവും.
കേരളത്തിലെ ഒരു അതിർത്തിഗ്രാമമായ അമലാപുരത്തെ ഒരു കർഷകനാണ് ശ്രീനിവാസ്(സിദ്ദിക്ക്) നാട്ടുകാർക്ക് ഉപകാരിയും തന്റെ കുടുംബത്തോട് അതിരറ്റ സ്നേഹവുമുള്ള വ്യക്തിയാണയാൾ. ഗ്രാമത്തിലെ നിരവധി പേരെ അയാൾ ഗൾഫിലേക്ക് പറഞ്ഞയക്കാൻ സൌകര്യം ചെയ്തുകൊടുത്തിട്ടുണ്ട്. ഗ്രാമത്തിലെ കൃഷിക്കു പുറമേ ഹൈദരാബാദ് നഗരത്തിൽ അയാൾക്ക് ബിസിനസ്സുമുണ്ട്. ഭാര്യ(നീനാ കുറുപ്പ്) മകൾ ദുർഗ്ഗ(അഞ്ജലി പാട്ടീൽ)ക്കുമൊപ്പം ഗ്രാമത്തിൽ സന്തോഷത്തോടെ ജീവിക്കുന്നു.
ഗ്രാമത്തിലെ സ്ക്കൂളിൽ പ്ലസ് ടുവിനു ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിയായി ദുർഗ്ഗ ആദരിക്കപ്പെടുന്നു. തന്റെ എല്ലാ വളർച്ചക്കും കാരണം അച്ഛനാണെന്നും ഈ അവാർഡ് അച്ഛനു കൈമാറണമെന്നും ദുർഗ്ഗ ആവശ്യപ്പെടുന്നു. സ്റ്റേജിൽ വെച്ച് ദുർഗ്ഗയും ശ്രീനിവാസും എല്ലാവരാലും ആദരിക്കപ്പെടുന്നു. അച്ഛൻ ശ്രീനിവാസിന്റെ പുരോഗമന ചിന്തയും സാമൂഹ്യപ്രതിബദ്ധതയും മകൾ ദുർഗ്ഗക്കും പകർന്നു കിട്ടിയിട്ടുണ്ട്. ഗ്രാമത്തിൽ നടക്കുന്ന ചെറിയ അനീതികളോടൊക്കെ അവൾ തന്റേതായ രീതിയിൽ പ്രതികരിക്കുന്നുമുണ്ട്. ബിരുദ പഠനത്തിനായി ഹൈദരാബാദിലെ ഒരു കോളേജിലേക്ക് ദുർഗ്ഗ അപ്ലിക്കേഷൻ അയക്കാൻ ശ്രമിക്കുന്നു. എന്നാൽ മകൾ നഗരത്തിൽ പഠിച്ചാൽ തെറ്റുകളിലേക്ക് വീണുപോകുമെന്നും മകളെ പിരിഞ്ഞിരിക്കാൻ വയ്യെന്നുമുള്ള കാരണത്താൽ ശ്രീനിവാസ് അവളുടെ അപ്ലിക്കേഷൻ നശിപ്പിക്കുന്നു. എന്നാൽ മറ്റൊരു അപ്ലിക്കേഷൻ കയ്യിലുണ്ടായിരുന്ന ദുർഗ്ഗ അച്ഛനറിയാതെ പൂരിപ്പിച്ച് കോളേജിലേക്ക് അയക്കുന്നു.
ഇതിനിടയിൽ അവളുടെ കൂട്ടുകാരിയുടെ വിവാഹം ഉറപ്പിക്കുന്നു. അവൾ പഠിക്കാൻ മോശമായതിനാൽ വിവാഹത്തിനു തയ്യാറാവുകയാണ്. എന്നാൽ പഠനത്തിൽ താല്പര്യമുള്ള ദുർഗ്ഗ വിവാഹത്തോട് ഇപ്പോൾ തനിക്ക് താല്പര്യമില്ലെന്നും കൂടുതൽ പഠിക്കണമെന്നും കൂട്ടുകാരികളോട് മനസ്സ് തുറക്കുന്നു. വിവാഹത്തോടനുബന്ധിച്ച് ദുർഗ്ഗയും മറ്റു കൂട്ടുകാരികളും രണ്ടു ദിവസം നേരത്തെ തന്നെ കൂട്ടുകാരിയുടെ വീട്ടിലെത്തുന്നു. അവിടെ വെച്ച് ദുർഗ്ഗ കൂട്ടുകാരിയുടെ സഹോദരൻ വിജയ്(രത്നശേഖർ റെഡ്ഡി)നെ കണ്ടുമുട്ടുന്നു. ആദ്യകാഴ്ചയിൽ ഇരുവർക്കും ഉള്ളിൽ പ്രണയം തോന്നുന്നു. സഹോദരിയുടെ വിവാഹശേഷം വിജയ് മാതാപിതാക്കളോട് അഭ്യർത്ഥിച്ച് ദുർഗ്ഗയെ വിവാഹം ആലോചിക്കുന്നു. വിജയ് വിദ്യാഭ്യാസമുള്ളവനും ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ ജോലിയുള്ളവനുമായതുകൊണ്ട് ശ്രീനിവാസനും ഭാര്യക്കും ഈ ആലോചന ഇഷ്ടപ്പെടുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തുന്നു. ദുർഗ്ഗയുടെ പഠനത്തിനുശേഷം വിവാഹം ആകാമെന്നു ഇരുകൂട്ടരും തീരുമാനിക്കുന്നു.
ജോലി സംബന്ധമായി ശ്രീനിവാസ് ഹൈദരാബാദിലേക്ക് പോകുന്നു. ആ സമയത്തു തന്നെ ദുർഗ്ഗക്ക് ഹൈദരാബാദിലെ കോളേജിൽ നിന്നും ഇന്റർവ്യൂ കാർഡ് വരുന്നു രണ്ട് ദിവസത്തിനുള്ളിൽ ഇന്റർവ്യൂവിനു എത്തണമെന്നായിരുന്നു അതിലെ നിർദ്ദേശം. അതുകൊണ്ട് ഹൈദരാബാദിലേക്ക് ഒറ്റക്ക് പോകുവാൻ ദുർഗ്ഗ തയ്യാറാകുന്നു. അവിടെ അച്ഛനുണ്ടെന്നതും രാവിലെ സ്വീകരിക്കുവാൻ റയിൽ വേ സ്റ്റേഷനിലെത്തുമെന്നതുമാണ് ദുർഗ്ഗക്കും അമ്മക്കും ആശ്വാസം. ഈ വിവരം പറയാൻ ദുർഗ്ഗയും അമ്മയും ഒരുപാട് പ്രാവശ്യം ശ്രീനിവാസനെ മൊബൈലിൽ വിളിക്കുന്നുവെങ്കിലും ജോലിത്തിരക്ക് ആയതുകൊണ്ട് അയാളെ മൊബൈലിൽ കിട്ടുന്നില്ല. അതുകൊണ്ട് ശ്രീനിവാസിനെ അറിയിക്കാതെ തന്നെ ദുർഗ്ഗ ഹൈദരാബാദിലേക്ക് ട്രെയിൻ കയറുന്നു. അന്ന് തന്നെ രാത്രി ശ്രീനിവാസ് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ഭാര്യ ഈ വിവരമെല്ലാം അറിയിക്കുന്നത്. മകളെ ഒറ്റക്ക് ഹൈദരാബാദിലേക്ക് പറഞ്ഞയച്ചത് ശ്രീനിവാസിനു ഇഷ്ടപ്പെടുന്നില്ല. ആ കാര്യത്തിൽ അയാൾ ഭാര്യയെ വഴക്കു പറയുന്നു.
പിറ്റേന്ന് രാവിലെ ഹൈദരാബാദിലെത്തിയ ദുർഗ്ഗയെ ശ്രീനിവാസ് സ്വീകരിക്കുന്നു. മകളേയും കൊണ്ട് അയാൾ ഹോട്ടലിലേക്ക് പോകുന്നു. കോളേജിലേക്ക് പോകുവാൻ ദുർഗ്ഗയോട് തയ്യാറായിക്കൊള്ളാൻ പറഞ്ഞിട്ട് ശ്രീനിവാസ് ജോലി സംബന്ധമായി പുറത്തേക്ക് പോകുന്നു. എന്നാൽ അല്പസമയത്തിനുശേഷം സംഭവിച്ചത് അപ്രതീക്ഷിതമായിരുന്നു. നഗരത്തിലെത്തിയ ദുർഗ്ഗ ചില ചതിക്കുഴികളിലേക്ക് വീണുപോകുകയും രക്ഷപ്പെടാൻ സാധിക്കാതെ വരികയും ചെയ്യുന്നു. മകളെ അന്വേഷിച്ച് ശ്രീനിവാസ് നഗരത്തിലെങ്ങും അലയുന്നു. തുടർന്ന് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നു.
Audio & Recording
ചമയം
Video & Shooting
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പാവ ഞാന്‍ |
മുരുകൻ കാട്ടാക്കട | ശരത്ത് | ശ്രേയ ഘോഷൽ |
2 |
ഏങ്ങെങ്ങോ കണ്ണീരിന് തേരേറി |
മുരുകൻ കാട്ടാക്കട | ശരത്ത് | ശരത്ത് |
3 |
പൂമാനം തേടും മേഘങ്ങള്‍ |
മുരുകൻ കാട്ടാക്കട | ശരത്ത് | ജീവൻ പി കുമാർ, അദിതി |
4 |
ചിരി ചിരിയോ കളി കളിയോ |
ബാലേന്ദു | ശരത്ത് | രഞ്ജിനി ജോസ് |
5 |
പാവ ഞാന്‍ - അണ്‍പ്ലഗ്ഗഡ് |
Contributors | Contribution |
---|---|
പ്രധാന വിവരങ്ങൾ ചേർത്തു |