ചിരി ചിരിയോ കളി കളിയോ

Year: 
2013
Film/album: 
chiri chiriyo kali kaliyo
0
No votes yet

ചിരി ചിരിയോ കളി കളിയോ
നട നടയോ പിടിയോ നന്നായി ആടൂ പാടൂ
നെടു നെടുകേ കളമൊഴിയേ
കുളിരരുളും സരസ്സിൻ‌ മട്ടായി ഓളം തുള്ളി
ശിങ്കാരീ നീ ചാഞ്ചാടി ആനന്ദത്തിൽ
കൊണ്ടാടീ പാടീട്ടാടീട്ടോടിക്കൂടി
കളിയാടീട്ട്‌ പാടീട്ട്‌
മനമതിലൊരു മോഹപ്പൂമൊട്ടിട്ട്
അഴകൊട് ചിരി ചിരിയോ കളി കളിയോ
നട നടയോ പിടിയോ നന്നായി ആടൂ പാടൂ
നെടു നെടുകേ കളമൊഴിയേ

ഇഷ്ടം തോന്നും പുന്നാരങ്ങള്‍
അമ്മ നല്‍കും ചിങ്കാരങ്ങള്‍
നിന്നിഷ്ടംപോലുള്ളതെല്ലാം
വേണ്ടപോലെ ഒത്തുവല്ലോ
വിരിയും മഴവില്‍ നിറമായ്‌ മനസ്സില്‍
വര്‍ണ്ണക്കൊടി കൊടി
സരസം വിശദം വിപുലം മനസ്സില്‍
വര്‍ണ്ണച്ചെറുകൊടി കൊടി കൊടി
ആടീട്ട് പാടീട്ട്
മനമതിലൊരു മോഹപ്പൂമൊട്ടിട്ട്
അഴകൊട് ചിരി ചിരിയോ കളി കളിയോ
നട നടയോ പിടിയോ നന്നായി ആടൂ പാടൂ

പൊങ്ങിപ്പാറും പൂമ്പാറ്റയ്ക്കും
താഴെ പാറും ചെമ്പോത്തിനും
താഴത്തോടും തങ്കത്തിനും
ചേര്‍ന്നിട്ടാടാന്‍ വായോ കാറ്റേ
അരികെ ഇനി നീ വണ്ടേ
വിരിയും പൂവില്‍ സുഖമോടെ
ഞങ്ങള്‍ പാടും പാട്ടിന്‍ ഈണം
വണ്ടേ മുരളുക മുരളുക
ആടീട്ട് പാടീട്ട്
മനമതിലൊരു മോഹപ്പൂമൊട്ടിട്ട്
അഴകൊട് ചിരി ചിരിയോ കളി കളിയോ
നട നടയോ പിടിയോ നന്നായി ആടൂ പാടൂ
നെടു നെടുകേ കളമൊഴിയേ
കുളിരരുളും സരസ്സിൻ‌ മട്ടായി ഓളം തുള്ളി
ശിങ്കാരീ നീ ചാഞ്ചാടി ആനന്ദത്തിൽ
കൊണ്ടാടീ പാടീട്ടാടീട്ടോടിക്കൂടി
കളിയാടീട്ട് പാടീട്ട്
മനമതിലൊരു മോഹപ്പൂമൊട്ടിട്ട്
അഴകൊട് ചിരി ചിരിയോ കളി കളിയോ
നട നടയോ പിടിയോ നന്നായി ആടൂ പാടൂ
നെടു നെടുകേ കളമൊഴിയേ

RNivbsuU7UQ