ഏങ്ങെങ്ങോ കണ്ണീരിന്‍ തേരേറി
ഏങ്ങെങ്ങോ കണ്ണീരിന്‍ തേരേറി
കണ്ണേ പോയെന്നോ
അങ്ങേതോ മേഘത്തിന്‍ മാറാപ്പില്‍
മുത്തേ പോയെന്നോ
എന്‍ ഹൃദയാന്തരം മുറിയുന്നു നീ അറിയുന്നുവോ
ഈ വിപിനങ്ങളില്‍ ഇരയായി നീ പിടയുന്നുവോ
ഞെട്ടറ്റെന്‍ മോഹം വീഴും നേരം ആരാരോ ഏങ്ങെങ്ങോ
കണ്ണീരിന്‍ തേരേറി കണ്ണേ പോയെന്നോ
അങ്ങേതോ മേഘത്തിന്‍ മാറാപ്പില്‍
മുത്തേ പോയെന്നോ
ജന്മങ്ങള്‍ തോറും ശാപങ്ങള്‍ പേറും
നോവിന്‍ കണ്ണീരിന്‍ കര്‍മ്മങ്ങളില്‍
എന്നെന്നും കണ്ണേ നീയാണെന്നുള്ളില്‍
പൊന്നിന്‍പൊന്നാകും പുന്നാരമേ
കാര്‍മേഘം മാറി വെൺതിങ്കള്‍ പോലെ
കാപട്യം മാറി സത്യങ്ങള്‍ മിന്നും
കണ്മണീ നീ ഇന്നെങ്ങു പോയി
ഏങ്ങെങ്ങോ കണ്ണീരിന്‍ തേരേറി
കണ്ണേ പോയെന്നോ
അങ്ങേതോ മേഘത്തിന്‍ മാറാപ്പില്‍
മുത്തേ പോയെന്നോ
എന്‍ ഹൃദയാന്തരം മുറിയുന്നു നീ അറിയുന്നുവോ
ഈ വിപിനങ്ങളില്‍ ഇരയായി നീ പിടയുന്നുവോ
ഞെട്ടറ്റെന്‍ മോഹം വീഴും നേരം ആരാരോ
മുള്ളുള്ള തണ്ടാണെന്നെന്നുമീ ഞാനതിനെന്നാലും
എന്നോമലേ
നുള്ളാതെ നോവാതെ എന്നും ഞാന്‍ നിന്നെ
സ്നേഹത്തേനൂട്ടി രാരാരിരം
കുഞ്ഞിളം വേനല്‍ പൊള്ളുന്ന നേരം
മഞ്ഞുനീര്‍ തുള്ളി മായുന്ന പോലെ
മാഞ്ഞുപോയോ നിന്‍ പുഞ്ചിരി
ഏങ്ങെങ്ങോ കണ്ണീരിന്‍ തേരേറി
കണ്ണേ പോയെന്നോ
അങ്ങേതോ മേഘത്തിന്‍ മാറാപ്പില്‍
മുത്തേ പോയെന്നോ
ചില്ലിട്ട മോഹം കൈയ്യില്‍ നിന്നൂര്‍ന്നുവീണ്
ചിതറുന്നു ശിഥിലങ്ങളായി
ഉള്ളിന്നുള്ളോളം മോഹങ്ങള്‍ മേയും
ഈ കണ്ണീരിന്‍ തീരങ്ങളില്‍
വേഷങ്ങള്‍ മാറും ആലോലമാടും
ഒന്നെന്നു തോന്നും മറ്റൊന്നായ് മാറും
വാടി വീഴാതെന്നോമലേ
ഏങ്ങെങ്ങോ കണ്ണീരിന്‍ തേരേറി
കണ്ണേ പോയെന്നോ
അങ്ങേതോ മേഘത്തിന്‍ മാറാപ്പില്‍
മുത്തേ പോയെന്നോ
എന്‍ ഹൃദയാന്തരം മുറിയുന്നു നീ അറിയുന്നുവോ
ഈ വിപിനങ്ങളില്‍ ഇരയായി നീ പിടയുന്നുവോ
ഞെട്ടറ്റെന്‍ മോഹം വീഴും നേരം
ആരാരോ ഏങ്ങെങ്ങോ
കണ്ണീരിന്‍ തേരേറി കണ്ണേ പോയെന്നോ
അങ്ങേതോ മേഘത്തിന്‍ മാറാപ്പില്‍
മുത്തേ പോയെന്നോ