പൂമാനം തേടും മേഘങ്ങള്‍

പൂമാനം തേടും മേഘങ്ങള്‍
നിന്‍ രാഗം തേടും മോഹങ്ങള്‍
ആരോ പാടുമ്പോള്‍ ഏകാന്തമീ
തീരം ഓളങ്ങള്‍ തേടും നേരം
ഹോ വാനം തേടും മേഘങ്ങള്‍
നിന്‍ രാഗം തേടും മോഹങ്ങള്‍

ഏകാന്ത രാഗം തേടും രാപ്പാടികള്‍
ആ മൂളുന്നേതേതോ സ്നേഹനേരോര്‍മ്മകള്‍
എന്നുള്ളില്‍ പെയ്യും നേരം കണ്ണേ
എന്നും ഞാന്‍ ഈറൻ പൂവാകുമ്പോള്‍
പെൺകിടാവേ ഉം ..
ഏതോ ഗാനം പാടൂ
ഓ വാനം തേടും മേഘങ്ങള്‍
നിന്‍ രാഗം തേടും മോഹങ്ങള്‍

ഏതോ വാസന്തം കണ്‍പീലി തേടുമ്പോള്‍
ആ ആലോലമേതൊ ഗീതം മൂളും പോലെ
നെഞ്ചോരം വന്ന് ചേരും പോലെ
എങ്ങെങ്ങോ മന്ദാരം പൂക്കും പോല്‍
പൊന്‍ കിനാവേ ആ
നീയെന്‍ പ്രാണന്‍ പോലെ
ഓ വാനം തേടും മേഘങ്ങള്‍
നിന്‍ രാഗം തേടും മോഹങ്ങള്‍
ആരോ പാടുമ്പോള്‍ ഏകാന്തമീ
തീരം ഓളങ്ങള്‍ തേടും നേരം

PBA2Tl2y_JM