ഓർമ്മയിൽ ഒരു ശിശിരം

 

ഓർമ്മയിൽ ഒരു ശിശിരം
ഓമനിക്കാനൊരു ശിശിരം
ഇല വിരൽത്തുമ്പുകൾ ഇളം മഞ്ഞുതിരും
തളിർമരച്ചില്ലകളിൽ
തഴുകി വരും തെന്നലിനും കഥ
 പറയാനൊരു ശിശിരം (ഓർമ്മയിൽ..)

കുടമണി വിതറും പുലരികളിൽ
കൂടണയും സന്ധ്യകളീൽ
ഒരേ ചിറകിൽ ഒരേ കനവിൽ (2)
കുളിരും തളിരും ലഹരികളും
പങ്കിടുവാൻ മോഹമെഴും
ഇണക്കുരുവികളുടെ ശിശിരം  (ഓർമ്മയിൽ..)

മതികലയെഴുതും കവിതകളിൽ
രാക്കുയിലിൻ ഗാഥകളിൽ
ഒരേ ശ്രുതിയായ് ഒരേ ലയമായ് (2)
മിഴിയും മൊഴിയും യൗവനവും
കതിരണിയാൻ ദാഹമെഴും
യുവമനസ്സുകളുടെ ശിശിരം  (ഓർമ്മയിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Ormayil Oru sisiram

Additional Info

അനുബന്ധവർത്തമാനം