തുടർക്കിനാക്കളിൽ

തുടർക്കിനാക്കളിൽ തുടിച്ചുണർന്നു വാ
മിഴിക്കുടങ്ങളിൽ ഒരഴകു പോലെ വാ
വസന്തകാല ജാല ലോലയായ്
കന്നിപ്പെണ്ണിൻ ചെല്ലച്ചുണ്ടിൽ
കള്ളചിരിയുമായി വാ
കുഞ്ഞി കുളിരു നുള്ളി വാ

ശ്രുതിക്കിനാക്കളേ പറന്നുയർന്നു വാ
ചൊടി തടങ്ങളിലൊരമൃതമായി വാ
സുഗന്ധവാഹിയായ തെന്നലിൻ
പള്ളിത്തേരിൽ തുള്ളിതുള്ളി
പൊട്ടിച്ചിരി ചൊരിഞ്ഞു വാ
ചിട്ട സ്വരം ഉതിർന്നു വാ

കായാമ്പൂ അല്ലോ കരയാമ്പൂ അല്ലോ
നീലം ചോറും നയനങ്ങൾ രണ്ടും
താരമ്പൻ തോൽക്കും  കുളിനങ്ങൾ കൊണ്ടും
പൂരം തീരും നീ രണ്ടും വീണ്ടും
മനസ്സൊരു മഞ്ഞുനീർക്കണം
അതിലിവൾ ബിംബമാകണം (2)
ഓരോ നാളും ഓരോ രാവും
ഓരോരോ ലഹരിയല്ലയോ
മണ്ണിൽ ജന്മം സഫലമല്ലയോ
തുടർക്കിനാക്കളിൽ തുടിച്ചുണർന്നു വാ
ശ്രുതിക്കിനാക്കളേ പറന്നുയർന്നു വാ

കണ്മൂടിയാലും കനവിൽ നിൻ രൂപം
കാണുമ്പോഴോ മുഴുവൻ നീ മാത്രം
മോസന്ത പൂവേ വാസന്തികാട്ടിൽ
നീയെന്നുള്ളിൽ ഉന്മാദം പോലെ
മനസ്സൊരു മൗനമണ്ഡപം
അതിലിതു പ്രേമനാടകം (2)
സൂത്രാധാര പാത്രങ്ങൾ നിൻ
നൂലിൽ നടനമാടിടും
പാവം ഞാലികിളികളല്ലയോ (തുടർ...)

Thudarkinakalil | Gandhinagar 2nd Street | Malayalam Film Song