എം നാരായണൻ
M Narayanan
കെ ടി മുഹമ്മദ് എഴുതി സംവിധാനം ചെയ്ത 'ഒരു പുതിയ വീട് 'എന്ന നാടകത്തിൽ ഒരു സ്ത്രീ വേഷം ചെയ്തുകൊണ്ടാണ് കോഴിക്കോട് സ്വദേശിയായ നാരായണൻ കലാരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് വളയനാട് കലാസമിതിക്കു വേണ്ടി കെ കൃഷ്ണൻകുട്ടി നായരുടെ ശിക്ഷണത്തിൽ ഏതാണ്ടറുപതോളം രാഷ്ട്രീയ-സാമൂഹിക നാടകങ്ങളിൽ വേഷമിട്ട ഇദ്ദേഹം അഭിനയിച്ച ആദ്യ സിനിമ 'ഇളനീർ' ആയിരുന്നു. തുടർന്ന് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് , അമൃതം ഗമയ, ആര്യൻ, വടക്കുനോക്കിയന്ത്രം, പ്രാദേശികവാർത്തകൾ, വിദ്യാരംഭം, കാലാപാനി എന്നീ ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു.
വ്യതിയാനം, തുഞ്ചത്ത് ആചാര്യൻ തുടങ്ങിയ ടി വി സീരിയലുകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തിട്ടുള്ള ഇദ്ദേഹം കോഴിക്കോട് ഒരു ഓട്ടോ കണ്സൽട്ടിംഗ് സ്ഥാപനം നടത്തിവരുന്നു.