പ്രാദേശികവാർത്തകൾ
ചിറ്റാരിക്കടവ് ഗ്രാമത്തിൽ ഒരു പ്രണയമുണ്ടാക്കുന്ന പുകിലുകളുടെ രസകരമായ ആവിഷ്കാരം.
Actors & Characters
Actors | Character |
---|---|
കേശു | |
മല്ലിക | |
കുഞ്ഞമ്പു നായർ | |
തങ്കച്ചൻ | |
ഫാദർ | |
വെളിച്ചപ്പാട് | |
നാണിയമ്മ | |
ഏലിക്കുട്ടി | |
ദാമു | |
വിശ്വംഭരൻ | |
ജബ്ബാർ | |
കൃഷ്ണൻകുട്ടി | |
ജേക്കബ് | |
കൃഷ്ണൻ | |
കൊച്ചാപ്പി | |
എസ് ഐ | |
മംഗലംജി | |
Main Crew
കഥ സംഗ്രഹം
ചിറ്റാരിക്കടവ് ഗ്രാമത്തിൽ, പൂട്ടിക്കിടന്ന പഴയ തീയറ്ററിൻ്റെ ഉദ്ഘാടനമാണ്. റിട്ടയേർഡ് കോൺസ്റ്റബിൾ കുഞ്ഞമ്പുനായരുടെ മകൻ കേശവനുണ്ണിയാണ് കൈയിൽ നിന്നും തിയറ്റർ വാങ്ങി പുതുക്കിയത്. സഹായത്തിന് സുഹൃത്തും കള്ളുഷാപ്പുടമയുമായ തങ്കച്ചനുമുണ്ട്.
എന്നാൽ, ഉദ്ഘാടന ചിത്രത്തിൻ്റെ റീലുകൾ വരാത്തതിനാൽ പകരം കിട്ടിയ റീലുകളാണ് പ്രദർശിപ്പിക്കുന്നത്. അതാകട്ടെ ഒരു A പടവും! അങ്ങനെ ഉദ്ഘാടന ദിവസം തന്നെ കേശവനുണ്ണി നാട്ടുകാരുടെ മുന്നിൽ നാണം കെടുന്നു. നാട്ടിലെ പള്ളീലച്ചനും വെളിച്ചപ്പാടുമുൾപ്പെടെ എല്ലാവരും അയാളെ കുറ്റപ്പെടുത്തുന്നു. ലോക്കൽ നേതാക്കളായ അച്ചൻകുഞ്ഞും വിശ്വംഭരനും നാട്ടുകാരെക്കൂട്ടി തീയറ്റർ പൂട്ടിക്കാൻ സമരം ചെയ്യുന്നെങ്കിലും, കേശവനുണ്ണിയും തങ്കച്ചനും അവരെ തന്ത്രപൂർവം വശത്താക്കി സമരം ഒതുക്കുന്നു,
ചെറിയ പണികൾ ചെയ്തു ജീവിതം പോറ്റുന്ന കാർത്ത്യായിനി അമ്മയുടെ മകൾ മല്ലികയുമായി കേശവനുണ്ണി പ്രണയത്തിലാണ്. മല്ലികയുടെ സഹോദരൻ ദാമുവാകട്ടെ ഒരു പണിയും ചെയ്യാതെ നടക്കുന്ന ഒരു അലവലാതിയാണ്. കൂട്ടിന് ഏലിക്കുട്ടിയുടെ മകൻ ജോസുമുണ്ട്.
ഒരിക്കൽ കേശവനുണ്ണിയും മല്ലികയും തനിച്ച് തീയറ്ററിൽ സിനിമ കാണുന്നു. അവിടെയെത്തുന്ന ഓപ്പറേറ്റർ ജബ്ബാർ നാട്ടുകാരെ വിളിച്ചു കൂട്ടുന്നതോടെ, അവരുടെ പ്രണയം നാട്ടിലും വീട്ടിലും അറിയുന്നു. രണ്ടു വീട്ടുകാരും പ്രണയത്തെ ആദ്യം എതിർക്കുന്നെങ്കിലും പിന്നീട് മല്ലികയുടെയും കേശവനുണ്ണിയുടെയും വിവാഹത്തിന് സമ്മതിക്കുന്നു,
പക്ഷേ, വിവാഹദിനത്തിൽ, പണ്ട് മല്ലികയുടെ അച്ഛൻ കള്ളൻ കൃഷ്ണനും കൂട്ടുകാരനും ഏലിക്കുട്ടിയുടെ ഭർത്താവും ആയ കള്ളൻ കൊച്ചാപ്പിയും നാട്ടിലെത്തുന്നു. പണ്ട്, പള്ളിയിലെ പൊൻകുരിശും അമ്പലത്തിലെ വിഗ്രഹവും മോഷ്ടിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് നാട്ടുകാർ ചിറ്റാരിക്കരയിൽ നിന്ന് തല്ലിയോടിച്ചവരാണ് ഇരുവരും. വൻപണക്കാരായിട്ടാണ് ഇപ്പോൾ രണ്ടു പേരും തിരിച്ചെത്തിയിരിക്കുന്നത്. അവർ വന്നതോടെ വിവാഹം മുടങ്ങുന്നു. മല്ലികയും കേശവനുണ്ണിയും കടുത്ത സങ്കടത്തിലാവുന്നു.
ഒരു വലിയ ഒരു ബംഗ്ലാവ് വാങ്ങി കൃഷ്ണനും കൊച്ചാപ്പിയും കുടുംബങ്ങൾക്കൊപ്പം, ഒരുമിച്ചു താമസമാവുന്നു. പണത്തിൻ്റെ പകിട്ടിൽ കാർത്ത്യായനി അമ്മയും ഏലിക്കുട്ടിയും ആകെ മാറുന്നു. അച്ചൻകുഞ്ഞും വിശ്വംഭരനും നാട്ടിലെ പ്രമാണിമാരും പുത്തൻ പണക്കാരുടെ എർത്തുകളാവുന്നു. പഴയ കള്ളൻമാരുടെ പുതിയ ബിസിനസുകളിൽ പങ്കാളികളാവുകയാണ് പലരുടെയും ലക്ഷ്യം.
ഇതിനിടയിൽ, മല്ലികയുടെയും കേശവനുണ്ണിയുടെയും വിവാഹം നടത്താൻ പള്ളീലച്ചനും വെളിച്ചപ്പാടും വഴി ശ്രമങ്ങൾ നടന്നെങ്കിലും കൃഷ്ണൻ അടുക്കുന്നില്ല. എന്നു തന്നെയല്ലേ, മല്ലികയുടെയും ജോസിൻ്റെയും കല്യാണം നടത്താൻ കൃഷ്ണനും കൊച്ചാപ്പിയും തീരുമാനിക്കുന്നു.ഇതറിഞ്ഞ കേശവനുണ്ണിയും തങ്കച്ചനും മറുതന്ത്രം മെനയുന്നു. പള്ളീലച്ചൻ കൊച്ചാപ്പിയെയും വെളിച്ചപ്പാട് കൃഷ്ണനെയും കണ്ട് ഇത്തിരി "മതവികാരം കുത്തി വച്ച് '' കല്യാണം മുടക്കുന്നു. ഇതിനെത്തുടർന്ന് കൃഷ്ണനും കൊച്ചാപ്പിയും വഴക്കിട്ട് തെറ്റിപ്പിരിയുന്നു. അവർ വെവ്വേറെ വീടുകളിൽ താമസമാവുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ചിറ്റാറ്റിക്കര വാർഡിൽ ഉപതെരഞ്ഞെടുപ്പ് വരുന്നത്. അച്ചൻകുഞ്ഞ് കൊച്ചാപ്പിയേയും വിശ്വംഭരൻ കൃഷ്ണനെയും എരിവു കയറ്റി തെരഞ്ഞെടുപ്പിന് നിറുത്തുന്നു. കാശ് അടിച്ചുമാറ്റുകയാണ് എർത്തുകളുടെ ലക്ഷ്യം.
മത്സരം കൊഴുക്കുന്നു. മതം വച്ചുള്ള വോട്ടുപിടുത്തം തീക്കളിയാവുന്നു. നാട്ടുകാർ രണ്ടു ചേരിയായി കൃഷ്ണനും കൊച്ചാപ്പിക്കും ഒപ്പം കൂടുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിൻ്റെ തലേദിവസം രാത്രി അക്രമം അഴിച്ചുവിടാൻ രണ്ടു പക്ഷക്കാരും തീരുമാനിക്കുന്നു.
Video & Shooting
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തുളസിത്തറയിൽ തിരി വെച്ച് |
ഷിബു ചക്രവർത്തി | ജോൺസൺ | എം ജി ശ്രീകുമാർ, സുനന്ദ |
2 |
പണ്ടുപണ്ടീ ചിറ്റാരിക്കടവത്ത് |
ഷിബു ചക്രവർത്തി | ജോൺസൺ | എം ജി ശ്രീകുമാർ, ദിനേഷ് |