തുളസിത്തറയിൽ തിരി വെച്ച്

തുളസിത്തറയിൽ തിരി വെച്ച്
തിരുനെറ്റീലൊരു കുറി തൊട്ട്
ആവണിപ്പൊയ്കതൻ വാൽക്കണ്ണാടി നോക്കി
വാർമുടി ചീകി വാർമതിയാൾ  (തുളസിത്തറയിൽ)

മേലേ മുകിലോല മെടഞ്ഞ് കൂര ചമയ്ക്കുന്നതാരോ
നിന്റെ വാല്യക്കാരാണോ (മേലേ)
ആലവിളക്കിൻ പൊൻ തിരിതെറുക്കുവാൻ
വാരൊളി തിങ്കളില്ലേ തോഴിമാരില്ലേ
പുതുമണിമാരൻ വന്നു ചാരെ നിന്നാലോ
മന്ദഹാസംകൊണ്ടു നിലാവിന്റെ പന്തലൊരുക്കേണം (തുളസിത്തറയിൽ)

ദൂരേ മലരൂഞ്ഞാലാടും മന്ദാരത്തിൻ ചാരേ
കിളി പാടും പൂന്തോപ്പിൽ  (ദൂരേ)
താഴേപ്പടവിൽ തനിച്ചിരുന്നവൾ
ചാരേ വന്നൊന്നു ചേർന്നിരുന്നോട്ടെ
നറുതിരി നാളം താഴ്ത്തി മാറിൽ ചാഞ്ഞാലോ
നിന്റെ കിളിക്കൊഞ്ചൽ വിരിച്ചൊരു മഞ്ചമൊരുക്കേണം  (തുളസിത്തറയിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thulasitharayil thirivechu

Additional Info

Year: 
1989

അനുബന്ധവർത്തമാനം