ദിനേഷ്
Dinesh
ഒറ്റപ്പാലം സ്വദേശി. പ്രീഡിഗ്രി പഠനത്തിനു ശേഷം മദ്രാസ് പ്രസാദ് സ്റ്റുഡിയോയിൽ സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കാൻ എത്തി. അത് പല ഭാഷകളിലായി പല ഗായകർക്കായി ട്രാക്ക് പാടാനുള്ള അവസരം അദ്ദേഹത്തിനു ഒരുക്കിക്കൊടുത്തു. ബോംബ രവിയുടെ കൂടെ ജോലി നോക്കുന്ന സമയത്ത് വൈശാലിയിലെ ദും ദും എന്നു തുടങ്ങുന്ന ഗാനം പാടുവാൻ അവസരം ലഭിച്ചു.
പ്രൊഫൈൽ ചിത്രം : മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്