വയനാർ വല്ലഭൻ

Vayanar Vallabhan
Date of Death: 
Saturday, 3 March, 2012
എഴുതിയ ഗാനങ്ങൾ: 9
സംവിധാനം: 1
കഥ: 1
തിരക്കഥ: 1

സിനിമാസംവിധായകനും ഗാനരചയിതാവുമായ ശ്രീ.വയനാർ വല്ലഭൻ (ശ്രീവല്ലഭൻ)പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയാണ്. "ഉയരാൻ ഒരുമിക്കാൻ" എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഗാനരചനയും നിർവഹിച്ചു. ഇളനീർ, മലയത്തിപ്പെണ്ണ്, ഗാണ്ഡീവം എന്നീ ചിത്രങ്ങളുടെ ഗാനരചന ഇദ്ദേഹമായിരുന്നു. മലയത്തിപ്പെണ്ണിലെ മട്ടിച്ചാറ് മണക്കണ്..എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യകാലത്ത് ചെന്നൈയിലെ നാടക ക്ലബ്ബുകൾക്കായി ഒട്ടേറേ നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് 2012 മാർച്ച് 3ന് വയനാർ വല്ലഭൻ നിര്യാതനായി