ആകാശവീഥിയില്‍

ആകാശവീഥിയില്‍ ആടുവാന്‍ മോഹം
ആതിരാക്കുളിരില്‍ നിന്നു പാടുവാന്‍ മോഹം
മനസ്സിലെ മോഹം മധുരിക്കും മോഹം
മദനന്റെ മാറില്‍ച്ചാരി മയങ്ങുവാന്‍ മോഹം
ആകാശവീഥിയില്‍ ആടുവാന്‍ മോഹം

കരളില്‍ പലസ്വപ്നങ്ങള്‍ മണിമാലചാര്‍ത്തും
കാറ്റില്‍ പല രാഗങ്ങള്‍ പുല്ലാങ്കുഴലൂതും
കാര്‍മേഘക്കൂട്ടം ഭാവുകം നേരും
സ്നേഹത്തിന്‍ നെഞ്ചം രോമാഞ്ചം ചൂടും
വാ വാ വാ വാ  വാരിപ്പുണരാൻ
വാ വാ വാ വാ വാരിപ്പുണരാന്‍
ആകാശവീഥിയില്‍ ആടുവാന്‍ മോഹം
ആതിരാക്കുളിരില്‍ നിന്നു പാടുവാന്‍

നിനവില്‍ പല പുഷ്പങ്ങള്‍ വിരിയാതെ നില്‍ക്കും
കാലത്തിന്‍ കേളികളില്‍ അവ വീണ്ടും വിരിയും
കോകിലജാലം മംഗളം നേരും
മോഹങ്ങളെല്ലാം സത്യങ്ങളാകും
വാ വാ വാ വാ മാറോടു ചേര്‍ക്കാന്‍
വാ വാ വാ വാ മാറോടു ചേര്‍ക്കാന്‍
            (ആകാശവീഥിയിൽ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akashaveedhiyil