വരുന്നു വരുന്നൊരു സംഘം

വരുന്നു വരുന്നൊരു സംഘം
ഈ വളരും ഗായകസംഘം
പുതിയൊരു തുടക്കം മാത്രം
ഇനി പുലരികള്‍ സംഗീതസാന്ദ്രം
ആവോ ഡോൽ ബജാവോ
തും ഗാവോ ഗീത് സുനാവോ
ഈ ഇന്ദ്രതപോവന വേദിയിലൊന്നായ് 
ആടുക പാടുക നമ്മള്‍ 
ആവോ ഡോള്‍ ബജാവോ
തും ഗാവോ ഗീത് സുനാവോ

എന്റെ രാഗവും ശ്രുതിലയങ്ങളും 
മന്ത്രതൂര്യമാകും
എന്നുമെന്നുമീ മാനസങ്ങളില്‍ ഇന്ദ്രജാലമാകും
മകരതംബുരുകള്‍ മീട്ടാം നിന്‍ 
മനസ്സിന്‍ നൊമ്പരങ്ങള്‍ മാറ്റാം
തുടരുമെന്റെയീ സ്വപ്നവേദിയില്‍
നിങ്ങളൊന്നു ചേരൂ
എന്നെന്നുമാനന്ദ സംഗീതസാമ്രാജ്യമാക്കാം
ആഹാഹാ ആഹാ...
(വരുന്നു...)

എന്റെ ഗാനവും അതിലെ ഭാവവും വർണ്ണജാലമാകും
എന്നുമെന്നുമീ ജീവിതങ്ങളില്‍ 
പര്‍ണ്ണശാല തീര്‍ക്കും
അഭിവാദനങ്ങള്‍ പാടാം
അനുമോദനങ്ങളാല്‍ മൂടാം
വിടരുമെന്റെയീ പുതിയ പല്ലവി 
നിങ്ങളേറ്റു പാടൂ 
എന്നെന്നുമാനന്ദസംഗീതസാമ്രാജ്യമാക്കാം
ഓഹോഹോ ഓഹോ...
(വരുന്നു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varunnu varunnoru sangham