മഞ്ഞണിഞ്ഞ പൂവിന്‍
മഞ്ഞണിഞ്ഞ പൂവിന്‍
കണ്ണിലൊരു നാണം
നെഞ്ചില്‍ വന്നു കൊണ്ടൂ
മന്മഥന്റെ ബാണം...മന്മഥന്റെ ബാണം...
പഞ്ജരത്തിലേതോ പക്ഷി വന്നു കേറി
പങ്കുവെച്ച നെഞ്ചം
പാതിയായി മാറി...പാതിയായി മാറി..
മഞ്ഞണിഞ്ഞ പൂവിന്‍ ..
പത്മരാഗം ചൂടി പുഷ്പകത്തിലേറി
അപ്സരസ്സു നീ മണ്ണിലേക്കു വന്നൂ
പഞ്ചബാണനെയ്ത പാരിജാതമേ നീ
മുന്നില്‍ വന്ന നേരം എന്നെ ഞാന്‍ മറന്നൂ
മഞ്ഞണിഞ്ഞ പൂവേ കണ്ണിലെന്തു നാണം
നെഞ്ചില്‍ വന്നു കൊണ്ടൂ
മന്മഥന്റെ ബാണം...മന്മഥന്റെ ബാണം...
മഞ്ഞണിഞ്ഞ പൂവിന്‍ .....
കര്‍ണ്ണികാരം പൂക്കും ആറ്റുവക്കിലൂടെ
സ്വര്‍ണ്ണ മേഘമേ നീ നീന്തി വന്ന നേരം
സ്വപ്നരാഗം പാടി അന്തരംഗ വീണ
സ്വര്‍ഗ്ഗ സീമ തേടി എന്റെ പ്രേമ ഭാവം
മഞ്ഞണിഞ്ഞ പൂവിന്‍
കണ്ണിലൊരു നാണം
നെഞ്ചില്‍ വന്നു കൊണ്ടൂ
മന്മഥന്റെ ബാണം...മന്മഥന്റെ ബാണം
പഞ്ജരത്തിലേതോ പക്ഷി വന്നു കേറി
പങ്കുവെച്ച നെഞ്ചം
പാതിയായി മാറി...പാതിയായി മാറി...
മഞ്ഞണിഞ്ഞ പൂവിന്‍ ..