കളകളം കിളി

കളകളം കിളി ചിലച്ചു പാടന് , ചന്ദനച്ചോല  
എൻ കരളിലെ കിളി , വള കിലുക്കി വന്നൊരു വേള
(കളകളം)

കാട് പൂക്കണ് കാലത്തിലും കിളി വിരുന്നു വന്ന്
നെഞ്ചിൽ കൂടു വെയ്ക്കണ പാങ്ങു നോക്കി പരുങ്ങി നിന്ന് 
കാട്  പൂക്കണ് കാലത്തിലും കിളി വിരുന്നു വന്ന്
നെഞ്ചിൽ കൂടു വെയ്ക്കണ പാങ്ങു നോക്കി പരുങ്ങി നിന്ന് 
ചിറകുരുമ്മി നിന്ന്……
(കളകളം)

വാക തണലിലെ  മാടത്തിലുള്ളൊരു കറുത്തപെണ്ണ് ,
പിന്നെ താലി കെട്ടണ നേരം നോക്കി ചിരിച്ചു നിന്ന്
വാക തണലിലെ  മാടത്തിലുള്ളൊരു കറുത്തപെണ്ണ് ,
പിന്നെ താലി കെട്ടണ നേരം നോക്കി ചിരിച്ചു നിന്ന്
കോരിത്തരിച്ചു നിന്ന്
(കളകളം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kalakalam kili

Additional Info

Year: 
1989
Lyrics Genre: 

അനുബന്ധവർത്തമാനം