നീരദകന്യയ്ക്ക് കാമുക പൂജയ്ക്ക്
നീരദ കന്യയ്ക്ക് കാമുക പൂജയ്ക്ക്
താലങ്ങൾ നിരക്കുന്നൂ
മാനസറാണിയ്ക്ക് മന്മഥപൂജയ്ക്ക്
മന്ത്രങ്ങൾ മുഴങ്ങുന്നൂ
മഞ്ഞിൻ നദിയിൽ നീരാടിവന്നു
ഉള്ളിൽ ഇഴയിൽ നാദങ്ങൾ പെയ്തു
മണ്ണിൻ ഉടലിൽ പൂതൂകും രാവിൽ (നീരദ)
മേലേകാവിൽ പൊൻനാളം കൊളുത്തുന്നു
മാനത്തെ പെണ്ണുങ്ങൾ
എവിടെയും ഉല്ലാസ സംഗീതമായ്
അഴകുകളൊന്നായാടും നേരം
കേൾക്കാത്ത പാട്ടൊന്നു പാടിത്തരൂ - മുളം
കാട്ടിൽ നിന്നെത്തുന്ന മാർകഴിത്തെന്നലേ (നീരദ)
താഴേ തമ്മിൽ കൈത്താളം പകർത്തുന്നൂ
താരുണ്യമുകുളങ്ങൾ
കുളിരല വീശുന്ന ഹൃദയങ്ങളിൽ
തളിരുകൾ തമ്മിൽ ചേരും നേരം
വെള്ളിച്ചിലമ്പൊന്നു തീർത്തു തരൂ - നറും
വെള്ളിച്ചിറകുള്ള പഞ്ചമിത്തിങ്കളേ (നീരദ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neerada Kanyakku Kamuka Poojakku
Additional Info
Year:
1986
ഗാനശാഖ: