പണ്ടുപണ്ടീ ചിറ്റാരിക്കടവത്ത്
നിറഞ്ഞ കണ്ണുകളോടെ നിശബ്ദവേദനയോടെ
പിരിഞ്ഞു പോണവരേ
വിധിയുടെ കൈകൾക്കറിയില്ലല്ലോ
വിരഹവേദനാ…വിരഹവേദനാ…
പണ്ടുപണ്ടീ ചിറ്റാരിക്കടവത്ത്
നീ വള്ളിനിക്കറിട്ടിരുന്ന കാലത്ത് (പണ്ടുപണ്ടീ)
ചില്ലറക്കളവുകൊണ്ടു സൗഖ്യമായ്
രണ്ടു പേരീ നാട്ടിൽ വാണിരുന്നൂ…വാണിരുന്നൂ (പണ്ടുപണ്ടീ)
കോഴീനെ കട്ടതും ഞങ്ങളു സഹിച്ചൂ- സ്വന്തം
കെട്ട്യോളെ തച്ചതും ഞങ്ങളു സഹിച്ചൂ (കോഴീനെ)
സഹിച്ച് സഹിച്ച് സഹികെട്ട നേരത്ത്
അന്ന് തല്ലുകൊണ്ടോടിയത് മറന്നു പോയോ…ഓ
ഇരുമെയ്കൾ തമ്മിൽ പിരിഞ്ഞുപോയീ
ഒറ്റക്കരളയ്യോ പാവം ഉടഞ്ഞുപോയീ
കല്യാണം മൊടക്യേതും ഞങ്ങളു ക്ഷമിച്ചൂ നാട്ടാരുടെ
കള്ളുകുടി മുട്ടിച്ചതും ഞങ്ങളു ക്ഷമിച്ചൂ (കല്യാണം)
ക്ഷമിച്ചു ക്ഷമിച്ചു ക്ഷമകെടും മുൻപേ
ഈ ചിറ്റാരിപ്പുഴ കടന്നോടിക്കോ…ഓ…
ഇരുമെയ്കൾ തമ്മിൽ പിരിഞ്ഞുപോയീ
ഒറ്റക്കരളയ്യോ പാവം ഉടഞ്ഞുപോയീ (പണ്ടുപണ്ടീ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pandupandee chitaarikkadavathu
Additional Info
Year:
1989
ഗാനശാഖ: