വടക്കുനോക്കിയന്ത്രം
തന്നെക്കാൾ ഉയരവും സൗന്ദര്യവും കൂടിയ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതോടെ ദിനേശന്റെ അപകർഷതാബോധം വർധിക്കുന്നു. ക്രമേണ അയാളൊരു സംശയരോഗിയായി മാറുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
തളത്തിൽ ദിനേശൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ജോൺസൺ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1 989 |
ശ്രീനിവാസൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 989 |
കഥ സംഗ്രഹം
ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ.
മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സംഗീത സംവിധായകൻ എന്നിവയ്ക്ക് 1989 -ലെ കേരള സംസ്ഥാന ചലച്ചിത്ര പൂരസ്കാരം നേടിയ സിനിമ.
പ്രിന്റിംഗ് പ്രസ്സ് നടത്തിപ്പുകാരനായ തളത്തിൽ ദിനേശൻ തന്റെ രൂപത്തിന്റെയും നിറത്തിന്റെയും കാര്യത്തിൽ ഏറെ അപകർഷതാബോധം ഉള്ള ആളായിരുന്നു. സുന്ദരിയും തന്നെക്കാൾ ഉയരക്കൂടുതലുള്ളവളുമായ ശോഭയെ വിവാഹം ചെയ്തതോടെ അയാളുടെ അപകർഷതാബോധം കൂടുകയാണുണ്ടായത്. തന്നെക്കാൾ സൗന്ദര്യവും കഴിവുമുള്ള സഹോദരൻ പോലും തനിക്ക് വെല്ലുവിളിയാണെന്നു ദിനേശൻ കരുതുകയും സഹോദരനുമായുള്ള ബന്ധം വഷളാവുകയും ചെയ്യുന്നു. എന്നാൽ നിബന്ധനകളേതുമില്ലാതെ ദിനേശനെ സ്നേഹിച്ചവളായിരുന്നു ശോഭയെങ്കിലും ദിനേശൻ അത്തരത്തിൽ കാര്യങ്ങളെ മനസിലാക്കിയിരുന്നില്ല. ഏത് സാഹചര്യങ്ങളിലും ശോഭയെ അമിതമായി സംരക്ഷിക്കാനുള്ള പ്രവണത ദിനേശൻ കാട്ടിക്കൊണ്ടിരുന്നു.
തന്റെ ശരീരപകൃതി കാരണം ഭാര്യയ്ക്ക് തന്നിൽ മതിപ്പുണ്ടാവില്ലെന്ന തോന്നലിൽ ശോഭയെ പ്രീതിപ്പെടുത്താനായി പലവഴികളും തേടി. അതിനായി തന്റെ സുഹൃത്തിന്റെ ബാലിശമായ ഉപദേശങ്ങൾ സ്വീകരിച്ച ദിനേശൻ സ്വയം കോമാളിയാവുകയാണുണ്ടായത്. മദ്യപാനം പൗരുഷത്തിന്റെ ലക്ഷണമാണെന്ന അബദ്ധ ധാരണയിൽ ദിനേശൻ മദ്യപാനം തുടങ്ങുകയും വിചിത്രമായ പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്തു. ഭർത്താവിന്റെ സ്വഭാവ വൈചിത്ര്യത്തിന്റെ കാരണമറിയാതെ ശോഭ ആശങ്കയിലായി. പതിയെ സംശയ രോഗിയായി മാറിക്കൊണ്ടിരുന്ന ദിനേശൻ ഭാര്യയുമായി സംസാരിക്കുന്നവരെപ്പോലും ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ശോഭയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിക്കുകയും ചെയ്തു. ക്രമേണ കാര്യങ്ങൾ സങ്കീർണ്ണമാവുകയും ദിനേശന്റെ മനോനില തെറ്റുകയും ചെയ്തതോടെ ദിനേശൻ മനോരോഗാശുപത്രിയിലാവുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മായാമയൂരം പീലിനീർത്തിയോപഹാഡി |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ജോൺസൺ | ആലാപനം എം ജി ശ്രീകുമാർ |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 22.39 KB |