മായാമയൂരം പീലിനീർത്തിയോ
മായാമയൂരം പീലി നീർത്തിയോ
ആശാമരാളം താളമേകിയോ
പ്രിയമാനസം ഭാവാർദ്രമായ്
നവരാഗഭാവനയിൽ
(മായാമയൂരം)
അകലെ വിഭാതരാഗം തേടീ മാലിനി
അകലെ വിഭാതരാഗം തേടീ മാലിനി
അഴകിൻ തുഷാരബിന്ദു പോൽ തേടീ സംഗമം
അരികേ......ആ.....ആ....ആ.....
അരികേ സൂര്യകാന്തി വിടരും മോഹമർമരം
ഉള്ളിൻറെയുള്ളിൽ...
(മായാമയൂരം)
മിന്നാട ചാർത്തിയാടീ വാടാമല്ലികൾ
മിന്നാട ചാർത്തിയാടീ വാടാമല്ലികൾ
കാറ്റിൻ ഇളം തലോടലിൽ ഇളകീ പൂവനം
ഇലകൾ.....ആ.....ആ.....ആ.....
ഇലകൾ വെണ്ണിലാവിലെഴുതീ ഭാഗ്യജാതകം
ഉള്ളിൻറെയുള്ളിൽ.....
(മായാമയൂരം)
.
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
Maaya mayooram