അനുഭവം
യുവത്വത്തിൽ തന്നെ വിധവയായ സ്ത്രീ തന്റെ ഏക മകൾക്ക് വേണ്ടി ജീവിക്കുന്നു - പക്ഷേ, ചെറുപ്പത്തിലേ ഭർത്താവ് മരിച്ച ദുഃഖം മറക്കാനായി അവർ മദ്യത്തിന് അടിമയാവുന്നു. അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മകളുടെ കാമുകൻ. അവന്റെ കൈകളിൽ മകളുടെ ഭാവി സുരക്ഷിതമാവും എന്ന് ആ മാതൃഹൃദയം തിരിച്ചറിയുന്നു. പക്ഷേ, വിധിയുടെ കൈകൾ അവരുടെ ജീവിതത്തിൽ ക്രൂരമായി വിളയാടും എന്നവർ കരുതിയിരുന്നില്ല.
Actors & Characters
Actors | Character |
---|---|
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഷീല | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 976 |
കഥ സംഗ്രഹം
ഈ ചിത്രത്തിൽ പ്രവർത്തിച്ചതിനായി 1976 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹരായവർ :
ഷീല - മികച്ച അഭിനേത്രി
കെ.നാരായണൻ - മികച്ച എഡിറ്റർ
മികച്ച കലാസംവിധാനം - ഐ.വി.ശശി
ഭർത്താവും, മകളും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു മിസ്സിസ് തോമസിന്റെത് (ഷീല). പ്രൗഢിയോടെ കഴിഞ്ഞിരുന്ന കുടുംബം. തോമസ് (കെ.പി.ഉമ്മർ) DSP ആയിരുന്നു. മകൾ മേരിക്ക് (ജയഭാരതി) പത്തു വയസ്സുള്ളപ്പോഴാണ് അപ്രതീക്ഷിതമായി തോമസ് മരിക്കുന്നത്. ഭർത്താവിന്റെ വിയോഗം മിസ്സിസ് തോമസിനെ വല്ലാതെ അലട്ടുന്നു. ആ ദുഃഖം മറക്കാൻ വേണ്ടി അവർ മദ്യത്തെ ശരണം പ്രാപിക്കുന്നു - മദ്യമില്ലാതെ ഒരു നേരം പോലും കഴിക്കാൻ സാധിക്കില്ല എന്ന അവസ്ഥയിലേക്ക് അവർ തള്ളപ്പെടുന്നു - മദ്യം കഴിച്ചാൽ ദുഃഖങ്ങൾ എല്ലാം മറക്കാം എന്ന് അവരെ പറഞ്ഞു ഫലിപ്പിച്ചത് മറ്റാരുമല്ല, ഭർത്താവ് തോമസ് തന്നെയാണ്. അവർക്ക് സ്ഥിരമായി മദ്യം എത്തിച്ചു കൊടുക്കുന്നത് ബാർ ഉടമ ബോസ്കോയാണ് (എം.ജി.സോമൻ).
മിസ്സിസ് തോമസിന്റെ ഈ ദുഃശീലം നാട്ടിലാകെ പാട്ടാണ്. അത് കാരണം മേരി അനുഭവിക്കുന്ന ദുഃഖം കുറച്ചൊന്നുമല്ല. ഈ ദുഃശീലം വിട്ടുകളയാനുള്ള മേരിയുടെ യാചന മിസ്സിസ് തോമസ് മാനിക്കാറുമില്ല. അവർക്കു സ്വന്തമായുള്ള മറ്റൊരു ചെറിയ വീട് വാടകയ്ക്ക് കൊടുത്തു അതിൽ നിന്നും വരുന്ന വരുമാനത്തിലാണ് കുടുംബത്തിലെ ചെലവ് നടക്കുന്നത്. അവിടെ വാടകയ്ക്ക് താമസിക്കുന്നത് രാജൻ (ജനാർദ്ധനൻ) എന്ന യുവാവാണ്. തുച്ഛമായ വരുമാനം ആയതു കൊണ്ട് പലപ്പോഴും വീട്ടു ചിലവിനും, മദ്യത്തിനുമുള്ള കാശുണ്ടാക്കുന്നത് വീട്ടിലെ വസ്തുക്കൾ ഓരോന്നായി വിറ്റിട്ടാണ്. ഇതൊക്കെയാണെങ്കിലും, മിസ്സിസ് തോമസ് മേരിയെ അത്യധികം സ്നേഹിക്കുന്നു. അവളെ നല്ലൊരിടത്തിൽ വിവാഹം ചെയ്തുകൊടുത്ത് അവളുടെ ഭാവി ഭദ്രമാക്കണം എന്നവർ ആശിക്കുന്നു.
തന്നെക്കാൾ പ്രായമുള്ള സ്ത്രീയെ (മീന), അവരുടെ പണത്തിന് വേണ്ടി വിവാഹം കഴിച്ചവനാണ് ബോസ്കോ. അവരുടെ സ്വത്തു മുഴുവൻ സ്വന്തമാക്കിയ അയാൾ, അവരോടുള്ള മോഹം വെടിഞ്ഞു ഇപ്പോൾ മേരിയുടെ പുറകെ ശല്യം ചെയ്തു നടക്കുകയാണ്.
ആയിടക്ക് അവരുടെ എതിർവശത്തുള്ള വീട്ടിൽ ജോണിയും (വിൻസെൻറ്) അയാളുടെ അമ്മയും (ടി.ആർ.ഓമന), കൊച്ചനിയത്തിയും (ബേബി ഇന്ദിര) വാടകയ്ക്ക് താമസിക്കാനെത്തുന്നു. ജോണി അടുത്തുള്ള ഒരു പ്രസ്സിൽ ജോലി ചെയ്യുന്നു. മേരി ആ കുടുംബവുമായി അടുക്കുന്നു. അപ്പോൾ ഒരു ദിവസം ചില ഗുണ്ടകൾ ബോസ്കോയുമായി വഴക്കുണ്ടാക്കുമ്പോൾ അയാളെ സഹായിക്കാൻ ചെല്ലുന്ന ജോണി അവരുടെ കത്തിക്കുത്തേറ്റു വീഴുന്നു. മിസ്സിസ് തോമസ് ഇടപെട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി അവരോടു പിരിഞ്ഞു പോവാൻ പറയുമ്പോഴാണ് അവർ പിരിഞ്ഞു പോവുന്നത്. മുറിവേറ്റ ജോണിക്ക് പ്രാഥമിക ചികിത്സ നൽകുന്ന മിസ്സിസ് തോമസ് ജോണിയോട് ആ രാത്രി അവരുടെ വീട്ടിൽ തന്നെ വിശ്രമിക്കാൻ പറയുന്നു. ജോണിയെ ശുശ്രുഷിക്കാൻ രാത്രി ഉറക്കമിഴിച്ചിരിക്കുന്നു മേരി - അതവരെ മാനസീകമായി അടുക്കാനുള്ള വഴി തെളിയിക്കുന്നു.
ഒരു ദിവസം മിസ്സിസ് തോമസ് പള്ളിയിൽ പോയ തക്കം നോക്കി ബോസ്കോ വീട്ടിൽ കയറി മേരിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിക്കുമ്പോൾ അതിൽ നിന്നും മേരിയെ രക്ഷിക്കുന്നത് രാജനാണ്. മുറിവേറ്റ ബോസ്കോ മിസ്സിസ് തോമസിനോട് രാജന് മേരിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. അതുകേട്ട് കുപിതയായി അവർ രാജനോട് വീട് ഒഴിഞ്ഞു മാറാൻ പറയുന്നു. എന്നാൽ മേരി ഇടപെട്ട് യഥാർത്ഥത്തിൽ നടന്നതെന്തന്ന് വ്യക്തമാക്കുമ്പോൾ, തന്റെ തെറ്റിന് മാപ്പ് ചോദിച്ച് രാജനെ അവിടെ തുടർന്ന് താമസിക്കാൻ അനുവദിക്കുന്നു.
അമിതമായ മദ്യപാനം മിസ്സിസ് തോമസിനെ ഒരു രോഗിയാക്കുന്നു. ഡോക്ടറുടെ വിലക്കു മാനിക്കാതെ അവർ തുടർന്നും മദ്യപിച്ചുകൊണ്ടിരിക്കുന്നു. കഠിനാദ്ധ്വാനം ജോണിയുടെ കാഴ്ച ശക്തിയെ ബാധിക്കുന്നു. ഡോക്ടർ ജോണിയെ വിശ്രമിക്കാൻ ഉപദേശിക്കുന്നുവെങ്കിലും കുടുംബത്തിന്റെ സ്ഥിതി അതിനയാളെ അനുവദിക്കുന്നില്ല. ചികിത്സക്കുള്ള പണം നൽകി സഹായിക്കുന്നത് നായികയാണ്. അതുവഴി അവർ കൂടുതൽ അടുക്കുകയായിരുന്നു.
അവർ പ്രണയത്തിലാണെന്ന കാര്യം മിസ്സിസ് തോമസ് അറിയുന്നു. മകൾക്കു വേണ്ടി നല്ലൊരു വരനെ അന്വേഷിച്ചു നടക്കുന്ന അവർ മകളുടെ ആഗ്രഹം ഇതാണെന്നറിഞ്ഞതും അത് നടത്തിക്കൊടുക്കാം എന്ന് മകൾക്കു വാക്കു നൽകുന്നു. പക്ഷെ വിധി അവർക്കു മറ്റൊന്നാണ് കാത്തുസൂക്ഷിച്ചിരുന്നത് എന്ന സത്യം പാവം ആ അമ്മയും മകളും അറിയുന്നില്ല.