മല്ലിക സുകുമാരൻ

Mallika Sukumaran

യഥാർത്ഥ നാമം മോഹമല്ലിക. അച്ഛന്‍ കൈനിക്കര മാധവന്‍ പിള്ള. പ്രേമചന്ദ്രികയും രാഗലതികയുമാണ് സഹോദരിമാര്‍. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിലൂടെ 1974 ലായിരുന്നു സിനിമയില്‍ മല്ലികയുടെ അരങ്ങേറ്റം.  നടൻ സുകുമാരനെ വിവാഹം കഴിച്ചു. മക്കൾ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ സിനിമയിൽ സജീവം.