കുരുവികൾ ഓശാന പാടും
കുരുവികൾ ഓശാന പാടും വഴിയില്‍
കുരിശുപള്ളി താഴ്വരയില്‍
ഇല്ലിത്തണ്ടിലൊരീണവുമായെന്‍
ഹൃദയകുമാരന്‍ വന്നൂ.. ഇതിലേ വന്നൂ
(കുരുവികൾ...)
വികാരമുണരും മിഴിമുനയിണകള്‍
വീണ്ടും പ്രഹരം ചൊരിയുമ്പോള്‍ (2)
ആ വേദനയുടെ നിര്‍വൃതിയില്‍ ഞാന്‍
എന്നെത്തന്നെ മറക്കും ആ.. ആ..ആ...
(കുരുവികൾ...)
നഖലാളനയുടെ നേരിയ രേഖയില്‍
നാണം പുളകം വിതറുമ്പോള്‍ (2)
എന്നില്‍ പടരും പുതിയ വികാരം
മിന്നും മാലയുമണിയും ആ..ആ.ആ.ആ....
(കുരുവികൾ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
kuruvikal osana paadum
Additional Info
ഗാനശാഖ: