ഒരു മലരിൽ ഒരു തളിരിൽ

 

ഒരു മലരില്‍ ഒരു തളിരില്‍
ഒരു പുല്‍ക്കൊടിത്തുമ്പില്‍
ഒരു ചെറു ഹിമകണ മണിയായ്
ഒതുങ്ങിനിന്നു ശിശിരമൊതുങ്ങി നിന്നു
പരിസരം എ‍ത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍ സഖീ (2)
(ഒരു മലരില്‍ ....)

ലളിതഹസിത ദേവതവന്നൊളിച്ചിരുന്നു
ലാവണ്യമേ നിന്റെ അധരങ്ങളില്‍ (2)
താളലയങ്ങള്‍ വന്നു തപസ്സിരുന്നു
തവാംഗുലികളില്‍ അളകങ്ങളില്‍
പരിസരം എ‍ത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍
(ഒരു മലരില്‍ ....)

സപ്തസാഗരങ്ങള്‍ വന്നു വണങ്ങിനിന്നൂ
സജല നിമീലിതങ്ങളാം നയനങ്ങളില്‍
പ്രകൃതിയുറങ്ങീ  നിന്റെ കവിളിലുണര്‍ന്നൂ
പ്രഭാതമായീ  പ്രദോഷമായീ
പരിസരം എ‍ത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍
(ഒരു മലരില്‍ ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru malaril oru thaliril

Additional Info

അനുബന്ധവർത്തമാനം