വിൻസന്റ്

Vincent (Actor)
Date of Birth: 
തിങ്കൾ, 15 November, 1948
Date of Death: 
Friday, 30 August, 1991
വിൻസെന്റ്

മലയാള ചലച്ചിത്രതാരം. 1948 നവംബർ 15 ന് എറണാംകുളം ജില്ലയിലെ എടവനക്കാട് ജനിച്ചു. 1960 കളുടെ അവസാനത്തോടെയാണ് വിൻസെന്റിന്റെ സിനിമാപ്രവേശം. 1969 ൽ "റസ്റ്റ്ഹൗസ്" എന്ന സിനിമയിലാണ് വിൻസെന്റ് ആദ്യമായി അഭിനയിയ്ക്കുന്നത്. പ്രശസ്തതാരങ്ങളായ സത്യൻ, പ്രേംനസീർ, മധു എന്നിവരോടൊപ്പം പ്രധാനവേഷങ്ങളിലഭിനയിച്ചുകൊണ്ടാണ് അദ്ധേഹം സിനിമയിൽ ചുവടുറപ്പിയ്ക്കുന്നത്. ഉത്സവം, അനുഭവം, ചന്ദനച്ചോല.. തുടങ്ങി ഇരുനൂറിൽ അധികം സിനിമകളിൽ അഭിനയിച്ചു. എഴുപതുകളിലെ റൊമാന്റിക് & ആക്ഷൻ ഹീറോ എന്നായിരുന്നു വിൻസന്റ് അറിയപ്പെട്ടിരുന്നത്. ഷീല, ജയഭാരതി, വിജയശ്രീ, ലക്ഷ്മി, ശ്രീവിദ്യ എന്നീ മുൻനിര നായികമാരുടെ എല്ലാം നായകനായി വിൻസന്റ് അഭിനയിച്ചിരുന്നു.

1991 ആഗസ്റ്റ് 31 ന് ഹൃദയസ്തംഭനംമൂലം വിൻസന്റ് അന്തരിച്ചു. അവരുടെ സങ്കേതമായിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമ.

ചെന്നെയ് പബ്ലിക്സ്കൂൾ ടീച്ചർ ആയിരുന്ന മേരിയായിരുന്നു വിൻസെന്റിന്റെ ഭാര്യ. രണ്ടുമക്കളാണ് വിൻസന്റിനുള്ളത്. റോയി വിൻസന്റ്, റിച്ചാഡ് ലാസർ വിൻസന്റ്. റോയി വിൻസന്റ് സിനിമകളിൽ സഹസംവിധായകനായി വർക്ക്ചെയ്യുന്നു.