നാൽക്കവല
സമൂഹത്തിലെ ഉന്നതർക്കു വേണ്ടി തല്ലും പിടിയുമായി കഴിയുന്ന ഒരു കവലച്ചട്ടമ്പിയുടെ ജീവിതം അപ്രതീക്ഷിതമായി മാറുന്നു.
Actors & Characters
Actors | Character |
---|---|
ബാബു | |
ഡോക്ടർ രാധ | |
ആമിന | |
സൈനബ | |
എസ് പി രാജശേഖരൻ | |
ബാലൻ | |
സെയ്തു | |
ഗോവിന്ദമേനോൻ | |
മുസല്യാർ | |
നാണു | |
കേശുവേട്ടൻ | |
മണി | |
മേഴ്സി | |
രാജു | |
ഹുസൈൻ | |
പാറു | |
ചാക്കോച്ചൻ | |
ലീല | |
ഡോക്ടർ ദേവദാസ് | |
കുറുപ്പ് | |
റോബർട്ട് | |
എസ് പി അലക്സ് | |
സാമുവെൽ | |
ജാനമ്മ | |
Main Crew
കഥ സംഗ്രഹം
നഗരപ്രാന്തത്തിലെ കോളനിയിൽ കുറെക്കാലമായി പൂട്ടിക്കിടക്കുന്ന സ്വന്തം വീട്ടിലേക്ക് ഡോക്ടർ രാധയും അച്ഛനും താമസത്തിനെത്തുന്നു. മാറാലയും അഴുക്കും പിടിച്ച് വൃത്തികേടായ വീട്ടിൽ ബാബു എന്നൊരു ഗുണ്ട താമസമാക്കിയിരുന്നു. അയാളെ പുറത്താക്കി അവർ അവിടെ താമ സമാകുന്നു. ക്രമേണ നാട്ടുകാരുടെ കൂടി ആവശ്യം പരിഗണിച്ച് രാധ അവിടെ ഒരു ഡിസ്പെൻസറി തുടങ്ങുന്നു.
അനാഥനായി വളർന്ന ബാബു ആദ്യകാലത്ത് ലോറി ഡ്രൈവറായി അവിടെ വന്നു കൂടിയതാണ്. പിന്നെ ലോറിപ്പണി ഉപേക്ഷിച്ച് ചന്തയിലും മറ്റും പകിടി പിരിക്കലും ഗുണ്ടാപ്പണിയും തുടങ്ങി. അടുത്ത സുഹൃത്തായ സെയ്ദുവിൻ്റെ പറമ്പിലാണ് ബാബുവിൻ്റെ താവളം. സെയ്ദുവിൻ്റെ പെങ്ങളായ സൈനുവിനും അയല്ക്കാരി ആമിക്കും ബാബുവിനോട് ഇഷ്ടമുണ്ടെങ്കിലും, ബാബുവിന് ആമിയെയാണ് ഇഷ്ടം. അതെ സമയം, സെയ്ദു ആമി അറിയാതെ അവളെ പ്രേമിക്കുന്നുമുണ്ട്.
വ്യവസായിയായും രാഷ്ട്രീയക്കാരനുമായ രാവുണ്ണിക്കുറുപ്പ് ധാരാളം കള്ളപ്പണം വിനിമയം ചെയ്യുന്നയാളാണ്. കോൺട്രാക്ടർ ചാക്കോയ്ക്ക് ടെൻഡർ ശരിയാക്കി നല്കാം എന്നു വാഗ്ദാനം നല്കി അയാളുടെ കൈയിൽ നിന്നും വൻതുകകൾ കുറുപ്പ് വാങ്ങിയിട്ടുണ്ട്. എന്നാൽ ഭരണം മാറിയതോടെ, വാഗ്ദാനങ്ങൾ പൊളിഞ്ഞു; ചാക്കോ പണം തിരികെച്ചോദിക്കാനും തുടങ്ങി. ഭരണം അട്ടിമറിക്കാനുള്ള കുതന്ത്രങ്ങൾ പലതും കുറുപ്പ് മെനയുന്നെങ്കിലും ഒന്നും ഫലം കാണുന്നില്ല.
കുറുപ്പും മരക്കച്ചവടക്കാരൻ ഹുസൈനും പണ്ട് അടുപ്പത്തിലായിരുന്നെങ്കിലും ഇപ്പോൾ ശത്രുക്കളാണ്. പണ്ട്, ഒരു DFOയെ ലോറി കയറ്റി കൊന്ന കേസിൽ ഹുസൈനെ രക്ഷിച്ചത് കുറുപ്പായിരുന്നു. കുറുപ്പിൻ്റെ കൂടി ഉടമസ്ഥതയിലുള്ള ആശുപത്രി അയാളുടെ അനന്തിരവനും രാധയുടെ മുൻ ഭർത്താവുമായ ദേവദാസാണ് നടത്തുന്നത്. പണമുണ്ടാക്കാനായി രോഗികൾക്ക് അനാവശ്യമായ പരിശോധനകളും ചികിത്സകളും നടത്തുന്ന ദാസിൻ്റെ രീതിയോട് രാധയ്ക്ക് എതിർപ്പുണ്ടായിരുന്നു. നഴ്സായ ഡെയ്സിയുമായുള്ള ദാസിൻ്റെ രഹസ്യവേഴ്ച കണ്ടതോടെ രാധ അവിടം വിട്ടിറങ്ങുകയായിരുന്നു.
കുറുപ്പിൻ്റെ സംരക്ഷണയിൽ റോബർട്ട് എന്ന ഗുണ്ട നഗരത്തിൽ ചൂതാട്ട കേന്ദ്രം നടത്തുന്നുണ്ട്. പണ്ട് ബാബുവും റോബർട്ടും സഹചാരികളായിരുന്നു. എന്നാൽ DFOയെ ലോറി കയറ്റിക്കൊന്ന കേസിൽ തന്നെ പെടുത്തിയതിനെത്തുടർന്നാണ് ബാബു അയാളുമായി തെറ്റുന്നത്. കുറുപ്പിൻ്റെ സ്വാധീനത്തിൽ ആ കേസിൽ നിന്ന് റോബർട്ട് രക്ഷപെട്ടിരുന്നു.
നേരത്തേ വിദേശത്തു നിന്ന് ചില ആശുപത്രി ഉപകരണങ്ങൾ ദാസ് ഇറക്കുമതി നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട വിദേശനാണ്യ വിനിമയത്തിലെ ക്രമക്കേടുകൾ മറയ്ക്കാൻ, രാധയുടെ വിദേശത്തുള്ള സഹോദരൻ സമ്മാനമായി അയച്ചതാണെന്ന് ഉപകരണങ്ങൾ എന്നു വരുത്തിത്തീർക്കാനാണ് കുറുപ്പിൻ്റെ ശ്രമം. എന്നാൽ രാധ അതിനോട് സഹകരിക്കില്ല എന്നു പറയുന്നതോടെ കുറുപ്പ് നിരാശനാകുന്നു. വിവരമറിഞ്ഞ് പ്രകോപിതനായ ദാസ്, രാധയുടെ ഡിസ്പെൻസറി എറിഞ്ഞുതകർക്കാൻ റോബർട്ടിനെ ചുമതലപ്പെടുത്തുന്നു. ഡിസ്പെൻസറി തകർത്തത് ബാബുവാണ് എന്നു തെറ്റിദ്ധരിച്ച രാധ പോലീസിൽ പരാതി നല്കുന്നു. അതിൽ പ്രകോപിതനായി രാധയുടെ വീട്ടിലെത്തി അക്രമം കാണിക്കുന്ന ബാബുവിനെ ആമി പിന്തിരിപ്പിക്കുന്നു. രാധയ്ക്കെതിരായ ആക്രമണത്തിന് പിന്നിൽ റോബർട്ട് ആണെന്ന് അറിഞ്ഞ ബാബു, കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള തീയറ്ററിലെത്തി റോബർട്ടിനെ നേരിടുന്നെങ്കിലും ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
ബാലൻ്റെ ഭാര്യയായ ലീല അയാളുടെ പെങ്ങളായ മാളുവിൻ്റെ നിർബന്ധം കാരണം വേശ്യാവൃത്തി നടത്തുന്നുണ്ട്. എന്നാൽ രാധയുടെ പ്രേരണയാൽ, താനിനി വേശ്യാവൃത്തിക്ക് തയ്യാറല്ലെന്ന് ലീല പറയുന്നു. മാളു ബാലനെയും ഭാര്യയെയും വീട്ടിൽ നിന്നു പുറത്താക്കുന്നു. രാധ അവർക്ക് അഭയം നല്കുന്നു. ലീലയെ പലർക്കും കാഴ്ചവച്ചിരുന്ന റോബർട്ട് മാളുവിൻ്റെ ആവശ്യപ്രകാരം രാധയുടെ ഡിസ്പെൻസറി ആക്രമിക്കുന്നു, ബാബു അയാളെ തല്ലിയോടിക്കുന്നു. തൊഴിൽരഹിതനായ ബാലന് ബാബു അബ്കാരിയായ സാമുവലിൻ്റെ ബാറിൽ ജോലി വാങ്ങി നല്കുന്നു.
ഇതിനിടയിൽ, പുതുതായി ചാർജെടുത്ത പോലീസ് സൂപ്രണ്ട് രാജശേഖരൻ DFO യുടെ കൊലയും ആശുപത്രിയിലെ ക്രമക്കേടുകളും അന്വേഷിച്ചു തുടങ്ങുന്നു. ഹുസൈൻ്റെ നിർദ്ദേശപ്രകാരം രാജശേഖരനെ കൊല്ലാൻ ബാബു ശ്രമിച്ചെങ്കിലും, അയാൾ രക്ഷപ്പെടുന്നു.
ഹുസൈൻ്റെ പെട്രോൾ പമ്പിലെ ജോലിക്കാരനായ സെയ്ദു സഹോദരി സൈനുവിനെ, ഹുസൈൻ പറഞ്ഞതനുസരിച്ച്, അയാളുടെ ഡ്രൈവറായ അബൂട്ടിക്ക് വിവാഹം ചെയ്തു കൊടുക്കുന്നു. എന്നാൽ, ഒരു ദിവസം അബൂട്ടിയെ എവിടേക്കോ പറഞ്ഞയച്ച ശേഷം ഹുസൈൻ സൈനുവിനെ ബലാത്സംഗം ചെയ്യുന്നു. അബൂട്ടി കൂടി അറിഞ്ഞു കൊണ്ടാണ് ഹുസൈൻ തന്നെ പ്രാപിച്ചതെന്നറിഞ്ഞ സൈനു തൻ്റെ വീട്ടിൽ മടങ്ങിയെത്തി സ്വയം തീകൊളുത്തി മരിക്കുന്നു. മരിക്കുന്നതിനു മുൻപ് സൈനു തന്നോടു പറഞ്ഞ കാര്യങ്ങൾ കേട്ടു പ്രകോപിതനായ ബാബു ഹുസൈനെ കുത്തിപ്പരിക്കേല്പിക്കുന്നു.
ആമിയുടെയും ബാബുവിന്റെയും വിവാഹം തീരുമാനമാകുന്നു. ആമിയെ നഷ്ടപ്പെട്ടതിൽ സെയ്തു ദുഃഖിതനാണ്. ബാബു വഞ്ചിച്ചതിനാലാണ് സൈനു ആത്മഹത്യ ചെയ്തതെന്ന് ഹുസൈൻ സെയ്തുവിനോടു പറയുന്നത് അയാൾ വിശ്വസിക്കുന്നു.
രാജശേഖരൻ റോബർട്ടിന്റെ ചൂതാട്ട കേന്ദ്രം റെയ്ഡ് ചെയ്ത് പൂട്ടിക്കുന്നു. പക്ഷേ, റോബർട്ട് രക്ഷപ്പെടുന്നു. ഇതിനിടയിൽ, സാമുവലും ഹുസൈനും കുറുപ്പും ഒന്നിക്കുന്നു. ചാക്കോച്ചൻ പണം തിരികെച്ചോദിച്ചതിനെത്തുടർന്ന് ദാസും റോബർട്ടും ചേർന്ന് അയാളെ കൊലപ്പെടുത്തി അയാളുടെ കാറിലെത്തന്നെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തുന്നു. യാദൃച്ഛികമായി കാറിൽ ചാക്കേച്ചനെക്കണ്ട ബാബു, അയാൾ മരിച്ചതാണെന്നറിഞ്ഞ് രക്ഷപ്പെടുമ്പോൾ നാട്ടുകാർ കാണുന്നു. അതറിഞ്ഞ റോബർട്ട് ബാബു ചാക്കോച്ചനെ കൊന്നെന്ന് പൊലീസിനെ അറിയിക്കുന്നു. ബാബുവിനെ ഇൻസ്പെക്ടർ അലക്സ് അറസ്റ്റ് ചെയ്യുന്നു.,
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കിനാവുനെയ്യും പൂവേ |
യൂസഫലി കേച്ചേരി | ശ്യാം | കെ എസ് ചിത്ര |
2 |
വെള്ളിനിലാവൊരു തുള്ളി |
യൂസഫലി കേച്ചേരി | ശ്യാം | കെ എസ് ചിത്ര, കോറസ് |
3 |
മുത്തുക്കുടങ്ങളേ പൈതങ്ങളേ |
യൂസഫലി കേച്ചേരി | ശ്യാം | സി ഒ ആന്റോ, കൃഷ്ണചന്ദ്രൻ, കെ എസ് ചിത്ര, കോറസ് |