ഇന്ദ്രജ

Indraja
Date of Birth: 
ചൊവ്വ, 17 October, 1978

ചെന്നൈയിലെ ഒരു തെലുഗു ബ്രാഹ്മിൺ കുടുംബത്തിലാണ് ഇന്ദ്രജയുടെ ജനനം. രാജാത്തി എന്നായിരുന്നു യഥാർത്ഥ നാമം. സംഗീത കുടുംബമാകയാൽ വളരെ ചെറുപ്പത്തിലെ രാജാത്തി ക്ലാസിക്കൽ സംഗീതം അഭ്യസിച്ചിരുന്നു. അതിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന ഇന്ദ്രജ സ്കൂൾ പഠനകാലത്ത് സംഗീത, നൃത്ത മത്സരങ്ങളിലും നാടക അഭിനയത്തിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു.

1993 -ൽ രജനികാന്ത് നായകനായ Uzhaippali എന്ന സിനിമയിൽ ബാലനടിയായിട്ടാണ് സിനിമാഭിനയ രംഗത്ത് തുടക്കമിടുന്നത്. തുടർന്ന് ചില സിനിമകളിൽ കൂടി ബാലനടിയായി അഭിനയിച്ചതിനുശേഷം Jantar Mantar എന്ന തെലുഗു സിനിമയിലൂടെ ഇന്ദ്രജ നായികയായി. രാജാത്തി എന്ന പേര് മാറ്റി ഇന്ദ്രജ എന്ന പേര് സ്വീകരിക്കുന്നത് ഈ സിനിമയിൽ അഭിനയിച്ചതോടെയായിരുന്നു.  അതിനുശേഷം അഭിനയിച്ച Yamaleela എന്ന തെലുഗു ചിത്രം വലിയ വിജയമായതോടെ ഇന്ദ്രജ മുൻനിര നായികാപദവിയിലേക്കുയർന്നു. തുടർന്ന് Amaidhipadai എന്ന സിനിമയിൽ നായികയായിക്കൊണ്ട് തമിഴ് സിനമാരംഗത്തും അരങ്ങേറി. നിരവധി തെലുഗു, തമിഴ് സിനിമകളിൽ നായികയായി അഭിനയിച്ച ഇന്ദ്രജ 1999 -ൽ ദി ഗോഡ്മാൻ എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് മലയാളത്തിൽ എത്തുന്നത്. ആ വർഷം തന്നെ ഉസ്താദ്ഇൻഡിപ്പെൻഡൻസ്എഫ് ഐ ആർ എന്നീ സിനിമകളിലും നായികയായി. ക്രോണിക്ക് ബാച്ചിലർമയിലാട്ടം എന്നിവയുൾപ്പെടെ പതിനഞ്ചിലധികം മലയാള സിനിമകളിൽ ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ഇന്ദ്രജ അഭിനയിക്കുന്നുണ്ട്.

ടെലിവിഷൻ സീരിയൽ നടനും ബിസിനസ്സുകാരനുമായ മുഹമ്മദ് അബ്സർ ആണ് ഇന്ദജയുടെ ഭർത്താവ്.