സംഗീത് പ്രതാപ്

SANGEETH PRATHAP

എഡിറ്റർ.

1995 ഫെബ്രുവരി 15 നു എറണാകുളത്തെ ചേറായിയിൽ ജനിച്ചു. ദീർഘകാലം മലയാളസിനിമയിൽ ഛായാഗ്രഹണസഹായി ആയിരുന്ന പ്രതാപ് കുമാർ ആണ് പിതാവ്. മാതാവ് ആനി പ്രതാപ്. 
പാലിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ ചേന്നമംഗലം , ഇമേജ് മൾട്ടിമീഡിയ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 
എഡിറ്റർ ഷമീർ മുഹമ്മദിന്റെ അസോസിയേറ്റ് ആയി സ്വാതത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെയാണ് തുടക്കം.