വാനിലെ താരകേ തേടുന്നിതാ

വാനിലെ.... താരകേ... തേടുന്നിതാ...
കാറ്റിൻ തീരങ്ങളിൽ... ഭൂവിൽ....
തിങ്കളിൻ തേരിലായ് വന്നീടൂ
വാതിൽ ചാരി നീ വരൂ.. സഖി... വരൂ... വരൂ...

 കനിമൊഴി നീയെൻ കനവിലെ കൂട്ടിൽ അണയുവാനായി പൂനിലാരാവിൽ
മന്ദം മന്ദം വിരിയുമീ പൂവിൽ
അരികിലായ് പായും തേൻകിളി വാ 

വാനിലെ... ജീവനേ..... തേടുന്നു ഞാൻ 

കാറ്റിൻ തീരങ്ങളിൽ... ഭൂവിൽ....
തിങ്കളിൻ തേരിലായ് വന്നീടും
വാതിൽ ചാരി നീ വരൂ..മെല്ലെ നീ... വരൂ... വരൂ...

കനിമൊഴി നീയെൻ കനവിലെ കൂട്ടിൽ അണയുവാനായി പൂനിലാരാവിൽ
മന്ദം മന്ദം വിരിയുമീ പൂവിൽ
അരികിലായ് പായും തേൻകിളി വാ 

 മ്....മ്....മ്....മ്....മ്....

കൂട്ടിനായി വരാനെന്തിനീ നാണം വാനവും ഭൂമിയും ചേരുമീ വേളയിൽ
നിനവുകൾ ഇതാ പൂക്കാലങ്ങളായ്
കനവുകൾ ഇതാ വിൺമേഘങ്ങളായ് 

ശാന്തമാം സാഗരം പോലെയെൻ മാനസം നീയതിൽ നീരാടിടും  

 കനിമൊഴി നീയെൻ കനവിലെ കൂട്ടിൽ അണയുവാനായി പൂനിലാരാവിൽ
മന്ദം മന്ദം വിരിയുമീ പൂവിൽ
അരികിലായ് പായും തേൻകിളി വാ 

 വാനിലെ.... താരകേ... തേടുന്നു ഞാൻ
കാറ്റിൻ തീരങ്ങളിൽ... ഭൂവിൽ....
തിങ്കളിൻ തേരിലായ് വന്നീടൂ
വാതിൽ ചാരി നീ വരൂ.. സഖി... വരൂ... വരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Vaanile thaarake thedunnitha