സർജാനോ ഖാലിദ്
Sarjano Khalid
ഡയറക്റ്ററും എഡിറ്ററുമായ ഖാലിദ് ബക്കറിന്റെയും സാജിതയുടെയും മകനായി കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ജനിച്ചു. 2018 ൽ നോൺസെൻസ് എന്ന സിനിമയിലൂടെയാണ് സർജാനോ ഖാലിദ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2019 ൽ ഇറങ്ങിയ ജൂൺ, ആദ്യരാത്രി എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
അതിനുശേഷം എന്നിവർ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. തുടർന്ന് ബിഗ് ബ്രദർ എന്ന ചിത്രത്തിൽ സർജാനോ മോഹൻലാലിനോടൊപ്പം അഭിനയിച്ചു. 2022 ൽ 4 ഇയേഴ്സ് എന്ന സിനിമയിൽ നായകനായി.