മന്ദാരപ്പൂവേ മന്ദാരപ്പൂവേ

മന്ദാരപ്പൂവേ… മന്ദാരപ്പൂവേ
കണ്ണാടിക്കൈവര നോക്കിയതാരോ
വെള്ളാരം കാതിൽ നിന്നോമൽ കാര്യം
കിന്നാരം പോലിനി ചൊല്ലിയതാരോ
മഞ്ചാടിത്തെന്നലേറി മെല്ലെ
ചെമ്മാനം കാണാനോ
ചങ്ങാതിപ്രാവ്‌ കാത്തു നിന്നോ
അമ്മാനമാടാൻ നേരമായോ
ഉള്ളിനുള്ളിൽ മഞ്ഞു വീഴും നല്ലകാലം കാണാൻ
പുള്ളിമൈനേ കണ്ണിടാതെ വാ
മുന്നിലാകെ മിന്നിമായും വർണ്ണമേഴും വാങ്ങാൻ
മേലെ നിന്നും മാരിവില്ലേ വാ
കൺ തൊടാനരികിൽ ഒഴുകി വരുമീ കിനാമഴയോ
നിൻ കുറുമ്പുകളെന്നും
മനസ്സിലൊരു
വെൺനിലാക്കുളിരോ

പൂവള്ളിക്കാവിൽ തേവാരം നേരും
ഏതേതോ നാട്ടിലെ തേൻകിളിയേ
മാലേയക്കുന്നിൽ വെയിലാടും നേരം
ഊരാകെ കാണുവാൻ ഈ വഴി വാ
കനിപ്പാടം വലം വെയ്ക്കാം
കാണാച്ചിറകുരുമ്മാം
ഇടയ്ക്കെങ്ങോ മഴയ്‌ക്കൊപ്പം
മനസ്സും നനഞ്ഞിറങ്ങാം
അന്തിവാനച്ചോലയിൽ
മെയ് മുങ്ങി നീരാടാം
തെല്ലുനേരം തമ്മിലൊന്നായ്‌ കുഞ്ഞുകൂടിൽ മിഴിമയങ്ങാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mandharappoove