പട്ടുടുത്തു വന്നതും
പട്ടുടുത്തു വന്നതും പട്ടനാരിയായതും
പത്തുകാലം കാത്തതും പള്ളിവാളെടുത്തതും
മദപ്പാട് നീറും പോലേ
പടപ്പാട്ടിലാടും പോലേ
പകക്കോമരങ്ങളതുറയുന്നേ
ചതിച്ചെയ്ത്തു പതിവുള്ളോരേ
ബലപ്പോര് മുറുകും നാടേ
ബലിക്കല്ലിലാരാണിര നാളെ
അഴലും ഇരുളുമിരച്ചിഴയും
ഇല്ലിക്കാടു, പുഴച്ചെരിവും
അവളാം അവനിയിലാർത്തലയും
അധികാരത്തിനകക്കറയും
പട്ടുടുത്തു വന്നതും പട്ടനാരിയായതും
പൂതലിൽ തുടിപ്പു തന്നതും
പത്തുകാലം കാത്തതും പള്ളിവാളെടുത്തതും
പെണ്ണവൾക്കു പാതിയായതും
പട്ടുടുത്തു വന്നതും പട്ടനാരിയായതും
പൂതലിൽ തുടിപ്പു തന്നതും
പത്തുകാലം കാത്തതും പള്ളിവാളെടുത്തതും
പെണ്ണവൾക്കു പാതിയായതും
നാടുകറുത്തൊരു കാലമിരമ്പലിൽ
തീക്കനലായൊരു പെണ്ണവളിതാ
പട്ടുടുത്തു വന്നതും പട്ടനാരിയായതും
പൂതലിൽ തുടിപ്പു തന്നതും
പത്തുകാലം കാത്തതും പള്ളിവാളെടുത്തതും
പെണ്ണവൾക്കു പാതിയായതും
രാത്തിരി ഇരവല്ല സാത്തിരം ഇരവതൈ
മായ്ത്തിടും എരികനൽ ഏട്രിട വാ
പനങ്കാട്ടിലെ നരിയിത് നാട്ടിലെ സതി അതൻ
കോർത്തിട വിതികളൈ
വീഴ്ത്തിട വാ
നിലം നാൻ നാൻ
നീർ കൊടുത്ത കാട് നാൻ
മരം നാൻ നാൻ
മാനിലത്ത് മേനി നാൻ
കുടൈ നാൻ നാൻ
കൂട് കട്ടും ഭൂമി നാൻ
മറൈ നാൻ നാൻ
താമരൈക്ക് വേലി നാൻ
സെൽ
നിലൈ ഉറക്ക സൊൽ
ഇനം വിയക്ക നിൽ
ഇഴപ്പതർക്ക് ഇന്നുമില്ല ഒണ്ണുമില്ല
വെൽ
വിതി പുരട്ടുകൾ .. അതൈ പുരട്ടിത്തൾ
തലൈമുറൈകൾ തുമ്പമിന്റ്രി തപ്പിക്കൊള്ള
ആകാതേ അതികാരം- അതൈ
മാറ്റ്രിട വേണ്ടും ഒരു വീരം
ആകായം വിഴുന്താലും ഉനൈ
താഴ്ത്ത വിടാതേ ഒരുപോതും
അഴലും ഇരുളുമിരച്ചിഴയും
ഇല്ലിക്കാടു, പുഴച്ചെരിവും
അവളാം അവനിയിലാർത്തലയും
അധികാരത്തിനകക്കറയും
പട്ടുടുത്തു വന്നതും പട്ടനാരിയായതും
പൂതലിൽ തുടിപ്പു തന്നതും
പത്തുകാലം കാത്തതും പള്ളിവാളെടുത്തതും
പെണ്ണവൾക്കു പാതിയായതും
നാടുകറുത്തൊരു കാലമിരമ്പലിൽ
തീക്കനലായൊരു പെണ്ണവളിതാ
പട്ടുടുത്തു വന്നതും പട്ടനാരിയായതും
പൂതലിൽ തുടിപ്പു തന്നതും
പത്തുകാലം കാത്തതും പള്ളിവാളെടുത്തതും
പെണ്ണവൾക്കു പാതിയായതും
നാടുകറുത്തൊരു കാലമിരമ്പലിൽ
തീക്കനലായൊരു പെണ്ണവളിതാ
പട്ടുടുത്തു വന്നതും പട്ടനാരിയായതും
പൂതലിൽ തുടിപ്പു തന്നതും
പത്തുകാലം കാത്തതും പള്ളിവാളെടുത്തതും
പെണ്ണവൾക്കു പാതിയായതും
Additional Info
പെർക്കഷൻ |