കല്യാണം

ബ്രോവഭാരമാ രഘുരാമാ

ഭുവനമെല്ല നീവൈ നന്നോകനി

ബ്രോവഭാരമാ രഘുരാമാ

ഭുവനമെല്ല നീവൈ നന്നോകനി

ബ്രോവഭാരമാ രഘുരാമാ

 

 

സീതാകല്യാണവൈഭോഗമേ

രാമകല്യാണവൈഭോഗമേ

സീതാകല്യാണവൈഭോഗമേ

രാമകല്യാണവൈഭോഗമേ

 

മിഴിയെഴുതിയതിതാരോ

മുകിൽ വിരലതറിയാതേ

പരിണയമായ് മനമിതിൽ

തൊടുകുറിയാലേ

 

തിരിയെരിയുവതിനാണോ

ഇരുൾ പൊരുളതറിയാതേ

പുലരിയതിൽ വെറുതേ 

തിരയുകയാണോ

 

ഹരിനീലനീൾമിഴികൾ

നിറയുന്നോ താനേ

മൃദുവാണീ നിൻ മൊഴികൾ

തിരയുന്നോ ഉള്ളാകേ

 

മൺവഴികളറിയാതേ

ഉൾമഴയിലിനിയാരേ

കൺചിമിഴുമറിയാതേ

നീർകണികയുടയാതേ

 

ധനുമാസവാർമതിപോൽ

അകലുന്നോ നീയേ

അളിവേണീ നിൻ ചിരികൾ

മറയുന്നോ ഒന്നാകേ

 

പൊന്മുരളിയുണരാതേ

പാഴ്ശ്രുതിയിലിനിയാരേ

വെൺശിലയുമലിയാതേ

നിൻ കനവുമുടയാതേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalyanam