പക

ആവിപോലെ പൊങ്ങണതിപ്പക
പേറ് പോലെ നോവണതിപ്പക
ചേറ് പോലെ നാറണതിപ്പക
വേര്പോലെ ആഴണതിപ്പക

നെഞ്ചിൽ പണ്ടേ നോവായ് വിണ്ടത് തുന്നിക്കൊണ്ടേ
ഈ കണ്ണിൽ മുത്തി നീര് പതുക്കനെ ഒപ്പിക്കൊണ്ടേ
ആരോ പഞ്ഞിക്കാലടിയാലേ പമ്മി അകത്തണയെ
കാലം കാത്തുവെച്ച പണയങ്ങൾ നീയും എടുത്തണിയേ
ഉള്ളിൽ കുഞ്ഞുകരിക്കാടി തുള്ളണില്ലേ

ആരേരാരേരാവോ രാരേരാവോ രാവോ

പുലരാതെ വയ്യാതെന്നേ രാവും ചൊല്ലീലേ
പുണരാനതേതോ തീരം നീയും തേടിയില്ലേ
മനസ്സാകെ എന്തോ പറ്റി എന്നേം ചുറ്റി 
ഉള്ളാലങ്ങ് വരിഞ്ഞേ പിന്നെ വിരിഞ്ഞേ
പൊങ്ങേലാരോ നിന്നോണ്ടേതോ കോളും തേടുന്നേ
മനച്ചുണ്ടേലേതോ കല്ലേമുട്ടികൾ മോഹം കൊത്തുന്നേ
ആരോ നേരുമാശകളെന്റെ കാതു നിറച്ചുരുളേ
പൊന്നാൽ മേല് പൊള്ളണതാണേലങ്ങ് വലിച്ചെറിയേ
കണ്ണിൽ മിന്നലിടിമഴ പെയ്യണപോലേ

ആരേരാരേരാവോ രാരേരാവോ രാവോ
ആരേരാരേരാവോ രാരേരാവോ രാവോ

നെഞ്ചിൽ പണ്ടേ നോവായ് വിണ്ടത് തുന്നിക്കൊണ്ടേ
ഈ കണ്ണിൽ മുത്തി നീര് പതുക്കനെ ഒപ്പിക്കൊണ്ടേ
ആരോ പഞ്ഞിക്കാലടിയാലേ പമ്മി അകത്തണയെ
കാലം കാത്തുവെച്ച പണയങ്ങൾ നീയും എടുത്തണിയേ
ഉള്ളിൽ കുഞ്ഞുകരിക്കാടി തുള്ളണില്ലേ

ആരേരാരേരാവോ രാരേരാവോ രാവോ
ആരേരാരേരാവോ രാരേരാവോ രാവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paka