കൊല്ലം പാട്ട്

അവിടാരാണ്ടടാ ദോണ്ടേ?
ഇരുകാലമ്മാരാടാ
ലവിടാരാണ്ടടാ ദോണ്ടേ?
മഹാ ചൂടമ്മാരാടാ
ഒരു നോട്ടപ്പെശകുണ്ടേ
ഉണ്ട് പെശകുണ്ട്
തെറി പേച്ചുന്നതുമുണ്ടേ
ഒണ്ടേ അതുമൊണ്ടേ
അലമ്പോടലമ്പെങ്കിലും തങ്കമനസ്സാടാ

കൊല്ലം കണ്ടോടാ ... ഇല്ലം കാണണ്ടാ ...
കൊല്ലം കണ്ടോടാ ... ഇനി ഇല്ലം കാണണ്ടാ ...

ഇതെന്തുവാടാ പൊക്കത്തിൽ?
നേരം കാട്ടും ക്ലോക്ക് ടവറാ
ലതെന്തുവാടാ തീവെട്ടം?
അത് ലൈറ്റ്‌ഹൗസാന്നേ

ആ മുട്ടൻ ഗേയ്റ്റെന്താ?
പൂട്ടിയ പാർവതി മില്ലാന്നേ
ഈ മട്ടൻ വടമോടാ?
ഫയൽവാനീന്നാ

കാണട്ടെടാ ചാമക്കട ചിന്നക്കട
പായിക്കട, പൊയിലക്കട, പുള്ളിക്കട
ഈ രാവെങ്ങോട്ടേയ്ക്കാ?
ഈ റോഡെങ്ങോട്ടേയ്ക്കാ?
ഒരായിരം കാലിലീ ടൗണെങ്ങോട്ടേയ്ക്കാ

കൊല്ലം കണ്ടോടാ ... ഇല്ലം കാണണ്ടാ ...
കൊല്ലം കണ്ടോടാ ... ഇല്ലം കാണണ്ടാ ...
കൊല്ലം കണ്ടോടാ ... ഇല്ലം കാണണ്ടാ ...
കൊല്ലം കണ്ടോടാ ... ഇനി ഇല്ലം കാണണ്ടാ ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kollam Pattu