കരിമിഴി നിറയേ ഒരു പുതുകനവോ

കിന്നാര കൈവള കൊഞ്ചുന്നിതാ 
പൂമാരനെവിടെ ... നിൻ പൂമാരനെവിടെ
മണിപ്പല്ലക്കുമായ് വരുവാൻ
അവൻ വൈകുന്നതെന്തിനിയും
അറിയുമോ നീ അറിയുമോ

കരിമിഴി നിറയേ ഒരു പുതുകനവോ
പനിമതിമുഖി നിൻ പരിണയമണയേ
വസന്തങ്ങൾ നെയ്തുംകൊണ്ടേ ചിരികളിലലിയേ
കതിർമണ്ഡപം തീർത്തെന്നോ കരളിലെ വനിയിൽ
വിളിക്കുന്നൂ നിന്നെ ഞാനെൻ വിളക്കായി മാറില്ലേ

നിലവിലെ മഷിയാൽ നിനവുകളെഴുതീ
നിഴലൊരു സഖിയായ് കളി പറയുകയായ്
ഇലത്താലി മാറിൽ മിന്നും മധുരമതറിയേ
ഇടം‌നെഞ്ചിനുള്ളിൽ തൂവൽ തഴുകിയ കുളിരോ
ഇവൾക്കുള്ള സമ്മാനം നീ ഒരുക്കുന്നതെന്താണോ

മാർകഴി കാറ്റും മെല്ലെ കൂടേ പോന്നേ
നന്മകൾ നേർന്നുംകൊണ്ടേ നെറുകിൽ തൊട്ടേ
തൂമഴക്കാലം പോലെ സ്നേഹം പെയ്തേ
നല്ലൊരു നേരം നെഞ്ചിൽ നിറവാകുന്നേ
ജന്മങ്ങൾ പങ്കിട്ടീടാൻ കാത്തെങ്ങാരോ
മൗനങ്ങൾ തമ്മിൽത്തമ്മിൽ കൈമാറുമ്പോൾ
മോഹങ്ങൾ ഏറുന്നുണ്ടേ അതിരുകളറിയാതേ
വർണ്ണങ്ങളെങ്ങും മിന്നി ഇനിടെ ഇരു മനമഴകണിയേ

കരിമിഴി നിറയേ ഒരു പുതുകനവോ
പനിമതിമുഖി നിൻ പരിണയമണയേ
വസന്തങ്ങൾ നെയ്തുംകൊണ്ടേ ചിരികളിലലിയേ
കതിർമണ്ഡപം തീർത്തെന്നോ കരളിലെ വനിയിൽ
വിളിക്കുന്നൂ നിന്നെ ഞാനെൻ വിളക്കായി മാറില്ലേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Karmizhi Niraye Oruputhu Kanavo