ദൂരം തീരും നേരം

ദൂരം തീരും നേരം 
ദൂരെ മേലേ നീലാകാശം 
കാണാക്കടൽത്തീരം 
കടലോളം അകമെയാഴം 
ദിനമേറെ മാഞ്ഞില്ലേ 
കൊഴിഞ്ഞില്ലേ 
നീർമിഴികളലകൾ പോലെ 
പെയ്തില്ലേ 
ഒരു നാളിൻ വരവുതേടി 
തിര പാടും നുരകൾ ചൂടി 
ഇതുവരെ..

ഈ നിമിഷം ഇതുപോൽ തുടരാൻ 
ഇനി നീ മതിയെൻ അരികേ..

ദൂരം തീരും നേരം 
ദൂരെ മേലേ നീലാകാശം 
കാണാക്കടൽത്തീരം 
കടലോളം അകമെയാഴം 
വിരൽ രണ്ടും തീനാളം 
തെരുവോരം 
മെയ് മുഴുകിയിഴുകി നീങ്ങും 
കാൽ കാതം 
നിറമേലും നിനവുതേടി 
കൊതിതീരാക്കഥകൾ തേടി 
ഇവിടെ നാം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dooram Theerum Neram

Additional Info

Year: 
2020