കടുകുമണിയ്ക്കൊരു കണ്ണുണ്ട്‌

കടുകുമണിയ്ക്കൊരു കണ്ണുണ്ട്
കണ്ണിനകത്തൊരു കരടുണ്ട്
കടലുണ്ടീന്നൊരു ചങ്ങായി
കായ വറുത്തുകഴിഞ്ഞിട്ട്
കുടമൊരു കള്ളുകുടിച്ചിട്ട്
കരിമീൻമുള്ളുകടിച്ചിട്ട്
കലഹം പറയണ
കവലയിൽനിന്നൊരു
കണ്ണട വാങ്ങി വരുന്നുണ്ട്
കള്ളിപ്പാല പുഞ്ചിരിപോലൊരു
കൺമഷിയാളെ കാണാനായ്
കൂമ്പിയ കോന്തലമുണ്ടേൽ മുറുകണ
കൽക്കണ്ടക്കഥ കേൾക്കാനായ്
കണ്ടൽചേറിൽ കാലുകൾ ചിതറി
കണ്ണിൽ കായൽത്തിരകളുമായ്
കാലിച്ചായ കടവുകൾ താണ്ടി
കൊണ്ടുപിടിച്ച് വരുന്നുണ്ട്
കഥയുടെ കടമൊരു
കച്ചാങ്കാറ്റിൻ കുടയുടെ കീഴിൽ
കരുതാൻപറയുന്നവളുടെ കരളിൽ
കരിവളയാടണ കടലൊടിയുന്നുണ്ട്
കവിളിൽ കവരുതിരുന്നുണ്ട്

Kadukumanikkoru Kannundu | Lyrical Video | Kappela | Sushin Shyam | Sithara Krishna Kumar | Musthafa