സ്വർഗം വിതയ്ക്കുന്ന

ആ ... ആ ... ആ ...

സ്വർഗ്ഗം വിതയ്ക്കുന്ന സ്വപ്നങ്ങളേ
മധുരത്തിൽ മധു ചേരുമനുരാഗമേ
ഈ രാത്രിതൻ തീരങ്ങളിൽ
മിഴി നോക്കും അഭിലാഷമേ

താരാപഥം ചേരും ആ നാൾവരെ
എൻ ദാഹം തിരുമുൻപിൽ അർപ്പിക്കുവാൻ
മതിയാകുമോ നിൻ സ്നേഹവും
കൈവന്ന വരദാനവും

ഞാനെന്റെ അവസാന ശ്വാസംവരെ
ഇണയോടു ചേരുന്ന തുണയായിടും
പ്രിയരേവരും ആ നാൾവരെ
ഇരുവർക്കും കൂട്ടായി നിന്നീടണേ

ആ ... ആ ... ആ ...

സ്വർഗ്ഗം വിതയ്ക്കുന്ന സ്വപ്നങ്ങളേ
മധുരത്തിൽ മധു ചേരുമനുരാഗമേ
ഈ രാത്രിതൻ തീരങ്ങളിൽ
മിഴി നോക്കും അഭിലാഷമേ

കുരിശാണു നെറ്റിയിൽ പതിയുന്ന സൂചകം
വഴിനീളെ യാതനാപൂർണമാണേ
ഈ ദൂരമേകനായ് നീയിന്നു പോകണം
നാളെ നിൻ കണ്മണി കൂടെയുണ്ടേ

ഇരുവരും ഒരു ചുമലായ് ചുവടുകൾ പതാറാതേ
കഴിയുകിൽ ഐശ്വര്യമായ് തലമുറ നിലകൊള്ളും
ഇരുവരും ഒരു ചുമലായ് ചുവടുകൾ പതാറാതേ
കഴിയുകിൽ ഐശ്വര്യമായ് തലമുറ നിലകൊള്ളും

ആത്മാവിലും സത്യത്തിലും
ഒന്നാകും ഇരുവർക്കും അനുമോദനം

ആ ... ആ ... ആ ...

സ്വർഗ്ഗം വിതയ്ക്കുന്ന സ്വപ്നങ്ങളേ
മധുരത്തിൽ മധു ചേരുമനുരാഗമേ
ഈ രാത്രിതൻ തീരങ്ങളിൽ
മിഴി നോക്കും അഭിലാഷമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swargam Vithaykkunna

അനുബന്ധവർത്തമാനം