മാരിവിൽ കുട നീർത്തും

മാരിവിൽ കുട നീർത്തും
മാനസം തണലാക്കീ 
കളിചിരിയും കഥകളുമായി
കുസൃതികൾതൻ മധുരവുമായി
ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും
മാരിവിൽ കുട നീർത്തും
മാനസം തണലാക്കീ

കണ്ടു കണ്ടിനിയും മതിയായില്ലിവരെ
പൊന്നിൻ കിരണമാം തിലകം തൊട്ടുംകൊണ്ടേ
ചിരികളുടെ മാത്രം ചിറകടിയുമായി
കൊഞ്ചൽമഴ തൂവും ഓമനകളെ
എൻ നെഞ്ചിൻ തുടിപ്പിൽ തേൻ ചിന്തിപറക്കും
മാരിവിൽ കുട നീർത്തും
മാനസം തണലാക്കീ

മാരി പെയ്തു പെയ്തു വരും
വെയിലും മഞ്ഞും വരും
ചൊല്ലും ആണ്‍കിളി അരികെ വരൂ വരൂ
കാറ്റിലുലയാതെ ചേർന്ന് കഴിയാൻ
സ്നേഹമണി നാരിൽ  കോർത്തു മെനയും
എൻ ചെല്ലക്കൂടല്ലേ ഞാനെന്നും കൂട്ടില്ലേ

മാരിവിൽ കുട നീർത്തും
മാനസം തണലാക്കീ 
കളിചിരിയും കഥകളുമായി
കുസൃതികൾതൻ മധുരവുമായി
ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും
മാരിവിൽ കുട നീർത്തും
മാനസം തണലാക്കീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
marivil kuda neerthum(drishyam malayalam movie)