ഒരു നുണക്കഥ
എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് അവസാനം ഒരുമിക്കുന്ന കോളേജ് കമിതാക്കളായ അരവിന്ദന്റേയും അശ്വതിയുടേയ്യും പ്രണയ കഥ.
Actors & Characters
Actors | Character |
---|---|
അരവിന്ദ് | |
അശ്വതി | |
അരവിന്ദിന്റെ കൂട്ടുകാരൻ | |
അരവിന്ദിന്റെ കൂട്ടുകാരൻ | |
എസ് ഐ സിങ്കം | |
സീരിയൽ സ്ക്രിപ്റ്റ് റൈറ്റർ | |
തിയറ്റർ ഉടമ | |
സ്റ്റാർ റിയാസ് ഖാൻ | |
സിനിമാ ഡയറക്റ്റർ | |
പ്രൊഡക്ഷൻ കണ്ട്രോളർ | |
സിനിമാ ഡയറക്റ്റർ | |
പോലീസ് കോൺസ്റ്റബിൾ | |
Main Crew
കഥ സംഗ്രഹം
തമിഴ് സിനിമയിലെ പ്രശസ്ത കോമഡി താരം വിവേക് ഇതില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
ക്യാമറക്കും മുന്‍പിലും പുറകിലും ഒട്ടനവധി പുതുമുഖങ്ങള്‍ അണി നിരക്കുന്നു.
കേരളത്തിലെ ഒരു തിയ്യറ്ററില്‍ പുതിയ സിനിമ റിലീസാവുന്നതിന്റെ ആദ്യ ഷോയോടെയാണ് ഈ സിനിമ ആരംഭിക്കുന്നത്. ആ ചിത്രത്തിലെ നായികക്ക് ബാഷ്പാഞ്ജലി അര്‍പ്പിച്ചാണ് സിനിമ തുടങ്ങുന്നത്. കാണികള്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ അവരുടെ ഓര്‍മ്മകളിലേക്ക് കുറേ മാസങ്ങള്‍ക്ക് മുന്‍പുള്ള സംഭവങ്ങള്‍.
അക്രമികളുടെ അടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്ന നായകന് അരവിന്ദന്(അഷറഫ്). പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ് അന്വേഷിക്കുന്നത് സ്ഥലം എസ് ഐ (ജഗതി ശ്രീകുമാര്‍) ആണ്. പോലീസ് ഉദ്യോഗത്തോടൊപ്പം അദ്ദേഹം ടി വി സീരിയലിന്റെ തിരക്കഥാകൃത്തുകൂടിയാണ്. തന്റെ പുതിയ തിരക്കഥയില്‍ നായികയായി ഡി ജി പിയുടേ മകള്‍ക്ക് നല്ല വേഷം വേണം എന്ന ഭീഷണിയില്‍ നല്ലൊരു കഥക്കുള്ള ത്രെഡ് അന്വേഷിക്കുകയാണ് എസ് ഐ. ആശുപത്രിയില്‍ അഡ്മിറ്റായ അരവിന്ദനില്‍ നിന്നും കൂട്ടൂകാരില്‍ നിന്നും എസ് ഐ വിവരങ്ങള്‍ ചോദിച്ചറിയുന്നു. അതില്‍ നല്ലൊരു സീരിയല്‍ കഥക്കുള്ള സ്കോപ്പ് ഉണ്ടേന്ന് തിരിച്ചറീഞ്ഞ എസ് ഐ കൂടൂതല്‍ വിവരങ്ങള്‍ തിരക്കുന്നു.
കോളേജില്‍ പഠിക്കുമ്പോഴാണ് അരവിന്ദനും അശ്വതിയും (അശ്വതി)യും പരിചയപ്പെടുന്നത്. ആദ്യം കണ്ടപ്പോള്‍ മുതലേ അശ്വതിയെ അരവിന്ദനു ഇഷ്ടപ്പെട്ടു. ആര്‍ട്ട്സ് ഡേക്ക് അവളുടേ നൃത്തം ആര്‍ട്ട്സ് സെക്രട്ടറി ക്യാന്‍സല്‍ ചെയ്തതറിഞ്ഞ് അരവിന്ദന് ആര്‍ട്ട്സ് സെക്രട്ടറിയുമായി സംഘട്ടനമുണ്ടാക്കുന്നു. അതിന്റെ പേരില്‍ ഇനി പാരന്റ്സിനെ വിളിച്ച് കോളേജില്‍ വന്നാല്‍ മതി എന്ന നിബന്ധനയില്‍ സസ്പെന്‍ഡ് ചെയ്യുന്നു. അപ്പോഴാണ് അശ്വതി അറിയുന്നത്, അരവിന്ദന്റെ മാതാപിതാക്കള്‍ അരവിന്ദന്റെ ചെറുപ്പത്തില്‍ ഒരു അപകടത്തില്‍ മരിച്ചു പോയെന്നും ചേട്ടന്റെ സംരക്ഷണയിലാണ് കഴിയുന്നതെന്നും. ഒരിക്കല്‍ മദ്യപിച്ച് റോഡില്‍ വീണ് അപകടമുണ്ടായ അശ്വതിയുടേ അച്ചനെ അരവിന്ദന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് രക്തം കൊടുക്കുന്നു. ആശുപത്രിയിലെത്തിയ അശ്വതി അത് മനസ്സിലാക്കുന്നു. ക്രമേണ ഇവര്‍ തമ്മിലടുക്കുന്നു. പക്ഷെ, അശ്വതിയുടെ അമ്മയും അമ്മാവനും അശ്വതിയെ ടി വി സീരിയല്‍ രംഗത്തേക്ക് കൊണ്ടു പോകുന്നു. സീരിയലില്‍ തിരക്കായ അവള്‍ക്ക് സിനിമയിലും നായിക വേഷങ്ങള്‍ ലഭിക്കുന്നു. അരവിന്ദനോടും മറ്റും സുഹൃത്തുക്കളോടും യാത്ര പറയാന്‍ പോലും പറ്റാതെ അമ്മാവന്റെ സംരക്ഷണയിലാകുന്ന അശ്വതി പുതിയൊരു തമിഴ് ചിത്രത്തില്‍ നായികയായി ഷൂട്ടിങ്ങിനു വേണ്ടി നാഗര്‍ കോവിലേക്ക് പോകുന്നു. അശ്വതിയെ കാണാന്‍ വേണ്ടി അരവിന്ദനും സുഹൃത്തുക്കളും ഷൂട്ടിങ്ങ് സ്ഥലത്തേക്ക് പുറപ്പെടുന്നു.
മുന്‍പ് രണ്ട് ചിത്രങ്ങളും അമ്പേ പരാജയപ്പെട്ട സംവിധായകന് (രവീന്ദ്രന്) തന്റെ മൂന്നാമത്തെ ചിത്രം എങ്ങിനെയെങ്കിലും വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ലൊകേഷന്‍ പെര്മിഷന് വാങ്ങാത്തതുകൊണ്ട് സ്ഥലം എസ് ഐ ശിങ്കം (വിവേക്) ഷൂട്ടിങ്ങ് മുടക്കാന്‍ ശ്രമിക്കുന്നു. പെര്‍മിഷനു വേണ്ടി പോലീസ് സ്റ്റേഷനിലെത്തിയ സംവിധായകനോടും സംഘത്തിനോടും തനിക്ക് അഭിനയ മോഹമുണ്ടെന്നും സിനിമയിലഭിനയിപ്പിക്കണമെന്നും ശിങ്കം ആവശ്യപ്പെടുന്നു. ശിങ്കത്തിനെ കളിയാക്കാന്‍ വേണ്ടി സംവിധായകന് അതിനു സമ്മതിക്കുന്നു. ഇതിനിടയില്‍ മുന്‍പത്തെ രണ്ടു സിനിമകള്‍ക്കാവശ്യമായ പണം കൊടുത്ത പലിശക്കാരന് സംവിധായകനെ തേടി സെറ്റിലെത്തി ഭീഷണിപ്പെടൂത്തുന്നു. രണ്ടു കോടി കട ബാദ്ധ്യത താന്‍ എങ്ങിനെ തീര്‍ക്കും എന്നറിയാതെ ആകെ വിഷമിച്ചിരിക്കുന്ന സംവിധായകനോട് നമ്മള് മുന്‍പ് സമീപിക്കാറുള്ള ആ സ്വാമിയെ (മന്ത്രവാദി) വീണ്ടും സമീപിക്കാമെന്ന് പ്രൊഡ്. കണ്ട്രോളര് പറയുന്നു. അതുപ്രകാരം സംവിധായകനും കണ്ട്രോളറും സ്വാമിയെ സമീപിക്കുന്നു. സംവിധായകന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്വാമി വിധിക്കുന്നത് നരബലി നടത്താനാണ്. എങ്ങിനെ ആരെ എന്നൊക്കെയുള്ള സംവിധായകന്റെ ചോദ്യത്തിനു ബലി മൃഗം ഇപ്പോള്‍ താങ്കളെത്തേടി അരികിലെത്തിയിട്ടുണ്ട്, ജന്മ നക്ഷത്രത്തിലെ ആദ്യ നാളില്‍ തന്നെ അവരുടെ പേരുണ്ട് എന്നാണ് സ്വാമി മറുപടി പറയുന്നത്. സംവിധായകനും കണ്ട്രോളറും ആ പേരു ഒരുമിച്ചു മന്ത്രിച്ചു..... അശ്വതി....
ചിത്രത്തിന്റെ പൂർണ്ണമായ റിവ്യൂ ഇവിടെ വായിക്കാം