മേലേ വാനിലെ കിളികളായി
മേലേ വാനിലെ കിളികളായി
ചേരാം മാരിവിൽ ചെരുവിലായി
ഇനി ഒന്നായി ഒന്നായി കാണാം കനവേ.. ഹോയ്
തീരാ വെണ്ണിലാ തിരകളായി
ചേരാം വെണ്മുകിൽ കടവിലായി
ഇനി ഒന്നായി ഒന്നായി ഉയരാം നിനവേ..
മൊഴികളിൽ നീരാടാം
മിഴികൾ നീന്തി അലയാം
ഇരുളിലോ തിരിയാകാം എന്നും
പകലിനായി മഴയാകാം
കുളിരായി പീലി വിടരാം
ഈ പൂഞ്ചെരുവിൽ തണലേകിടുമോ
നിലവേ നിലവേ..
ഈ ആകാശങ്ങളാകെ നിനവേ നിനവേ
ഈ താഴവരകലയകെ നിലവേ നിലവേ ഓ.. ഓ
തെന്നൽ പാടുമീ പാട്ടിലെ
മൗനം മാഞൊരീ കവിതയായി
ഇനി ഉയരേ ഉയരേ ഉയരേ പറക്കാം
മൊഴികളിൽ നീരാടാം
മിഴികൾ നീന്തി അലയാം
ഇരുളിലോ തിരിയാകാം എന്നും
പകലിനായി മഴയാകാം
കുളിരായി പീലി വിടരാം
ഈ പാൽമഴയിൽ നനയാൻ കൊതിയായി
നിലവേ നിലവേ.
ഈ ആകാശങ്ങളാകെ നിനവേ നിനവേ
ഈ താഴവരകളാകെ നിലവേ നിലവേ
നിൻ താരാട്ടുമായി അരികെ വരുമോ നിനവേ
ഓ നിലവേ ...
തേൻ തൂകുമീ വഴികളിൽ
നാം വന്നുചേർന്നിങ്ങനെ
നോവുകൾ മായ്ക്കുമാരോർമ്മകൾ തേടിയോ
തൂമഞ്ഞുമായി വന്നുവോ
നോവാകെയും മായ്ച്ചുവോ
പുഞ്ചിരി നീട്ടിയൊരീണം പാടിയോ
മൊഴികളിൽ നീരാടാം
മിഴികൾ നീന്തി അലയാം
ഈ പൂഞ്ചെരുവിൽ തണലേകിടുമോ
നിലവേ നിലവേ
ഈ ആകാശങ്ങളാകെ നിനവേ നിനവേ
ഈ താഴവരകളാകെ നിലവേ നിലവേ
നിൻ താരാട്ടുമായി അരികെ വരുമോ നിനവേ
ഓ നിലവേ ...