രാവിൻ നിഴലോരം
രാവിൻ നിഴലോരം.. പെയ്യാൻ മുതിരുന്നു
നോവിൻ മുകിൽത്തുണ്ടു മെല്ലെ (2)
വേനലാവുമെൻ.. തീരാവഴികളിൽ
കുളിരിളം തെന്നലായ് സ്നേഹമാം ചന്ദനം
മനസ്സിൻ ഇലയിൽ... തന്നതല്ലേ..
മിഴിയിൽ കനവിൻ ഇതളായ്.. കാത്തതല്ലേ
ഒന്നാമടിയിൽ ചായാൻ വന്നാപാദം പുൽകാൻ..
ഉള്ളിന്നുള്ളിൽ.. പാറുന്നോരോ.. മോഹം തുമ്പികളായ്
രാവിൻ നിഴലോരം.. പെയ്യാൻ മുതിരുന്നു
നോവിൻ മുകിൽത്തുണ്ടു മെല്ലെ..
പാതി പാടി നീ കാണാതെവിടെയോ..
അലയുമീ നേരവും.. ഇടറുമീ മിഴികളിൽ
വെറുതേ ഈറൻ നീർന്നതല്ലേ
അരികിൽ മൊഴിതൻ അഴകായ്..എത്തുകില്ലേ
മിന്നാമിന്നിപ്പൂവേ മിന്നുന്നുണ്ടെൻ ഉള്ളിൽ..
പൊന്നിൻ മണിപോൽ... നിനവുകൾ
നിന്നെ പുൽകാതെ
രാവിൻ നിഴലോരം.. പെയ്യാൻ മുതിരുന്നു
നോവിൻ മുകിൽത്തുണ്ടു മെല്ലെ...
നെഞ്ചിൻ കൂട്ടിൽ കനലും.. തന്നിട്ടെങ്ങോ മാഞ്ഞു
കണ്ണീർമഴയായ് വീണോർമ്മകൾ...
അമ്മമനം പോലെ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ravin nizhaloram
Additional Info
Year:
2015
ഗാനശാഖ: