മരണമില്ലാത്ത മറവിയില്ലാത്ത

മരണമില്ലാത്ത മറവിയില്ലാത്ത..
സ്മൃതികളിൽ നിന്നൊരാൾ
കരുണമെങ്കിലും കുപിതമായൊരു
പെരുമഴപ്പെയ്ത്തുപോൽ..
ഇവിടെ നമ്മളിൽ വളരുമീ മഹാ തരിശിലെത്തുന്നുവോ
ഒരു കിനാവിന്റെ ഹരിത സാക്ഷ്യമായ്‌
പിറവി കൊള്ളുന്നുവോ

ഉണരൂ നീ അമ്മേ മണ്ണേ നീലാകാശ
കോണിൽ കൂട്ടിടും നവസൂര്യക്കതിരാൽ മെല്ല
പുതിയൊരു യുവയുഗ ഗീതം എഴുതീടാൻ
പഥികന്റെ നെഞ്ചിൽ മെല്ലെ കുളിരേകും മഴയാവാനായ്
ഒരു പുതു പുലരൊളി പടയണിയായിടാം

ഭേഷമല്ലേ രക്തം കാണാമുണർത്തുപാട്ടിന്നീണം 
ഓരോ നെഞ്ചിൻ വെണ്‍ ശംഖിൽ
തീരാതീ നാദം പകരാനായ് പോരാമോ നെഞ്ജിന്റീ താളം
ഓ ..ഓ ..ഓ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maranamillatha maraviyillatha

Additional Info

Year: 
2015

അനുബന്ധവർത്തമാനം