കഥ പാട് കാലമേ നീ
കഥ പാട് കാലമേ നീ
ഗതി മാറി വേറെ വേറെ
ആണിന്റെ ചൂര്
പെണ്ണിന്റെ ചൂര്
ആഴത്തിൽ പൊള്ളും ശീലുകൾ
നേരോടെ നീ പാട്..
ഒരാളുമൊരാളുമൊന്നല്ലെങ്കിലും
ആണായാൽ അകമതിലൊളിയണ്
പൊതുനിറം
ഒരേടുമൊരേടുമൊന്നല്ലെങ്കിലും
ഏതുപെണ്ണിൻ കഥയിലും
കാണുമൻപിൻ നീർപ്പുഴ
സ്നേഹത്തെയുരിഞ്ഞ കാമമോ
കാമവും മോഹവും മാഞ്ഞുപോം ഉണ്മയോ..
കഥയൊന്നേ കാലമാകെ
ഉടലൊന്നേ ആടവേറെ
ആണിന്റെ ചൂരും
പെണ്ണിന്റെ ചൂരും
വാഴ്‌വിന്റെ ചൂടും ചന്തവും
നേരോടെ നീ പാട്..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadha paadu kaalame nee
Additional Info
Year:
2021
ഗാനശാഖ: