തിരി തിരി

തിരിതിരി പലവുരിതിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ അരകല്ലേയരിങ്ങനെ
വലവലവല പെരുവലയെറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ
അവളെന്തേ തിരികെ തൂവാതേ...
ആ ചിരിയിൽ കളയും വെറുതെ
(തിരിതിരി...)

അകലെയകലെ ഒരു മണിമുകിലിൻ
അരികിൽ പറവകളിനിയും
വെറുതെ വെറുതെ ചിറകുകളിടയിൽ 
തളരുമെങ്കിലും 
പറയുമഴകിലിനിയെൻ ഹൃദയം 
പറന്നു പറന്നു പലനാളുഴറാൻ
മഴയും വെയിലും മറന്നേയവളിൻ
മനസ്സിലേറുവാൻ
ഈ ചൂടിൽ മെല്ലെ എൻ മോഹം
വാനോളം ചെല്ലും
നീർമുത്തായ് പെയ്യും നനയില്ലേ ...
തിരിതിരിതിരി പലവുരിതിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ

പതിയെ വളരുമൊരു നൂൽപ്പുഴയും
ഒഴുകിയൊഴുകി ഒരു കടലണയും
വഴികളിനിയുമടയും ...
നിറയുമെങ്കിലും
മിഴികളലയുമിണയെ തിരയും 
ഇതിലേ വളയുമതിലേ തിരിയും
അരികിലവളെയറിയും വരെയും 
ഇരുളുമെങ്കിലും
ഹേമന്തംപോലെ അവളെന്നിൽ
കുളിരേകാനെത്തും
മായില്ലെന്നുള്ളിൽ ഇനിയാരും
പറയില്ലേ...
(തിരിതിരി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thiri thiri

Additional Info

Year: 
2019

അനുബന്ധവർത്തമാനം