ഈ കഥയോ ഒഴുകും കടലായ്

ഈ കഥയോ ഒഴുകും കടലായ്
തീരാതെ തീരാതേ
ഈ വിധിയോ എഴുതും വരികൾ
മായാതെ മായാതേ
ഇനി ഇരിയും ഇരവും നിനവും
ഒന്നായൊരുനേരം അവരറിയാ-
തുയിരും ഉടലും തുണയാകുമോ
ഇരുഹൃദയം ഇനിയും പിടയും
ഒന്നായതിവേഗം ഒരു ചിറകിൽ
അലയാൻ അകലേ വഴിതേടുമോ
ദൂരങ്ങളെ തീരങ്ങളായ് മാറ്റിടുമോ നേരം
രാവുകളെ പൊൻപകലായ് മാറ്റിടുമോ ശ്വാസം
മൗനങ്ങളെ ഈണങ്ങളായ് മാറ്റിടുമോ
തീരങ്ങളെ...

വെയിലിഴയേതോ മേഘം മെല്ലെ മായ്ക്കിലും
പകൽപ്പൂവിലെന്നും വീഴാൻ
കാത്തുനില്ക്കുമോ
ഒരേ നിറം കാണുമെന്നും
ഓരേ സ്വരം കാതിലെന്നും
കിനാവുകൾ കൂടെയെന്നോ കടൽപോലെ
കണ്മറയുന്ന നോവേ ഇനി
തിരികെ വരാതെ
വെണ്മതിയുള്ള രാവേ നീ മതിയിന്നു കൂടെ
മഴ വീഴുന്ന മണ്ണിൽ 
മനസ്സിന്റെ ഗന്ധം
അതിലൊഴുകുന്നു നീയെന്തിനോ
ദൂരങ്ങളെ തീരങ്ങളായ് മാറ്റിടുമോ നേരം
രാവുകളെ പൊൻപകലായ് മാറ്റിടുമോ ശ്വാസം
മൗനങ്ങളെ ഈണങ്ങളായ് മാറ്റിടുമോ
തീരങ്ങളെ...

മനസ്സിനെയാരോ പൂവാലിന്നും മൂടിയോ
പറയാതെയല്ലേ നെയ്യിൽ കുളിരോടെയോ 
നിറഞ്ഞൂ വസന്തകാലം
വിലോലം വിടർന്നു വാനിൽ
നിലാവിന്നൊരിന്ദ്രജാലം നിന്നാലേ
ഇനിയീ ജന്മപുണ്യം  നീയാകുന്ന വർണ്ണം
മഴവില്ലായ് ഉണർന്നീടുമോ
ദൂരങ്ങളെ തീരങ്ങളായ് മാറ്റിടുമോ നേരം
രാവുകളെ പൊൻപകലായ് മാറ്റിടുമോ ശ്വാസം
മൗനങ്ങളെ ഈണങ്ങളായ് മാറ്റിടുമോ
തീരങ്ങളെ...

ഈ കഥയോ ഒഴുകും കടലായ്
തീരാതെ തീരാതേ
ഈ വിധിയോ എഴുതും വരികൾ
മായാതെ മായാതേ
ഇനി ഇരിയും ഇരവും നിനവും
ഒന്നായൊരുനേരം അവരറിയാ-
തുയിരും ഉടലും തുണയാകുമോ
ഇരുഹൃദയം ഇനിയും പിടയും
ഒന്നായതിവേഗം ഒരു ചിറകിൽ
അലയാൻ അകലേ വഴിതേടുമോ
ദൂരങ്ങളെ തീരങ്ങളായ് മാറ്റിടുമോ നേരം
രാവുകളെ പൊൻപകലായ് മാറ്റിടുമോ ശ്വാസം
മൗനങ്ങളെ ഈണങ്ങളായ് മാറ്റിടുമോ
തീരങ്ങളെ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ee kadhayo